പ്രതിരോധിക്കാം ചൂടിനെ; നേരിട്ട് വെയിലേൽക്കരുത് ,പുറത്തിറങ്ങുമ്പോൾ കുടയും ഒരു കുപ്പി വെള്ളവും കരുതാം

വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങളുടെ അളവ് കുറച്ച് ജലാംശമുള്ള പച്ചക്കറികളും മറ്റും കൂടുതലായി ഉൾപ്പെടുത്തുന്നതും നന്നായിരിക്കും.
പ്രതിരോധിക്കാം ചൂടിനെ; നേരിട്ട് വെയിലേൽക്കരുത് ,പുറത്തിറങ്ങുമ്പോൾ കുടയും ഒരു കുപ്പി വെള്ളവും കരുതാം

ചുട്ടുപൊള്ളുന്ന ചൂടിനെ പ്രതിരോധിക്കാന്‍ ദുരന്ത നിവാരണ- ആരോഗ്യ വകുപ്പുകള്‍ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് മൂന്ന് മണിവരെയുള്ള സമയം നേരിട്ട് വെയിൽ ഏൽക്കരുത്. പുറത്തിറങ്ങേണ്ടി വന്നാൽ വെള്ളവും ചൂടിൽ നിന്ന് രക്ഷനേടാൻ കുടയും കരുതണം.

വീടിന് പുറത്ത് നിന്നുള്ള ജോലികൾ ചെയ്യുന്നവർ ധാരാളം വെളളം കുടിക്കണമെന്നും മധുരമുള്ള പാനീയങ്ങൾ ഒഴിവാക്കുന്നതാണ് കൂടുതൽ നല്ലതെന്നും ആരോ​ഗ്യ വിദ​ഗ്ധരും പറയുന്നു. വേനലിന് അനുയോജ്യമായ വസ്ത്രങ്ങൾ കുട്ടികൾ ഉൾപ്പടെയുള്ളവർ ധരിക്കുന്നതും നല്ലതാണെന്നും ഡോക്ടർമാര്‍ നിർദ്ദേശിക്കുന്നു.

വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങളുടെ അളവ് കുറച്ച് ജലാംശമുള്ള പച്ചക്കറികളും മറ്റും കൂടുതലായി ഉൾപ്പെടുത്തുന്നതും നന്നായിരിക്കും.

40 ഡി​ഗ്രിക്ക് മുകളിൽ ശരാശരി ചൂട് സംസ്ഥാനത്ത് അനുഭവപ്പെടുന്നുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ കണക്ക്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com