വാഴക്കൂമ്പ് ചില്ലറക്കാരനല്ല; പ്രമേഹത്തെ പമ്പ കടത്താം!

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നതിലൂടെയാണ് പ്രമേഹം വരുതിയിലാകുന്നത്
വാഴക്കൂമ്പ് ചില്ലറക്കാരനല്ല; പ്രമേഹത്തെ പമ്പ കടത്താം!

വാഴകൂമ്പ് കഴിച്ചാൽ പാർശ്വഫലങ്ങൾ ഒന്നുമില്ലാതെ പ്രമേഹത്തെ നിയന്ത്രിക്കാൻ കഴിയുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ സം​ഗതി സത്യമാണ്, ഈ പച്ചക്കറിക്ക് പ്രമേഹത്തെ നിയന്ത്രണത്തിലാക്കാനുള്ള പ്രത്യേക കഴിവുണ്ടെന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നതിലൂടെയാണ് പ്രമേഹം വരുതിയിലാകുന്നത്. വാഴ കൂമ്പ് കഴിക്കുന്നതുവഴി ശരീരത്തിലെ ഇൻസുലിൻ ഉൽപ്പാദനം മികച്ച രീതിയിലാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്നു തന്നെ കുറയ്ക്കാനും സാധിക്കും.

പ്രമേഹ ലക്ഷണങ്ങളായ ഹൈപ്പർ ഗ്ലൈസീമിയ, പോളൂറിയ, പോളിഫാഗിയ, പോളിഡിപ്സിയ, മൂത്രത്തിലെ പഞ്ചസാരയുടെ അളവ് എന്നിവയെല്ലാം കുറയ്ക്കാൻ വാഴക്കൂമ്പ് സഹായിക്കുന്നതായാണ് പഠനങ്ങളിലെ കണ്ടെത്തൽ. വാഴക്കൂമ്പിൽ ആൻറി ഡയബറ്റിക്, ആന്റി എ ജി എ പ്രോപ്പർട്ടികളുടെ സാന്നിധ്യമുണ്ടെന്നാണ് ഇവ തെളിയിക്കുന്നത്. വാഴയുടെ കൂമ്പിലും, തണ്ടുകളിലും (വാഴപ്പിണ്ടി) കുറഞ്ഞ ഗ്ലൈസെമിക് സൂചികകളും, ഫൈബറും, പലതരം ആന്റിഓക്‌സിഡന്റുകളും എല്ലാം ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു.

എല്ലാത്തരം അവശ്യ വിറ്റാമിനുകളും അമിനോ ആസിഡുകളും വാഴക്കൂമ്പിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രത്യുൽപാദന അവയവങ്ങളുടെ സംരക്ഷണത്തിനും മുലയൂട്ടുന്ന അമ്മമാരെ കൂടുതൽ ആരോഗ്യവതികൾ ആക്കി തീർക്കുന്നതിനും ശരീരത്തിലെ എല്ലാത്തരം അണുബാധകളെ തടയുന്നതിനും ഇത് ഏറ്റവും മികച്ചതാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com