പിരീഡ്‌സ് അസ്വസ്ഥതകള്‍ ഉണ്ടോ? ചില പൊടിക്കൈകള്‍ ഉണ്ട്..!

ആരോഗ്യകരമായ ചില ആഹാരരീതി കൊണ്ടും വ്യായാമം കൊണ്ടുമെല്ലാം വേദനയെ കുറച്ചെങ്കിലും പിടിച്ച് നിര്‍ത്താമെന്നാണ് റിജുത പറയുന്നത്.
പിരീഡ്‌സ് അസ്വസ്ഥതകള്‍ ഉണ്ടോ? ചില പൊടിക്കൈകള്‍ ഉണ്ട്..!

സ്ത്രീകള്‍ക്ക് ആര്‍ത്തവസമയത്തെ വയറ് വേദനയും നടുവേദനയുമെല്ലാം എന്നും ഒരു പേടി സ്വപ്‌നമാണ്. മാത്രമല്ല, ഇത് എല്ലാ മാസവും അനുഭവിക്കുകയും വേണം. മാറുന്ന ജീവിതരീതിയും ജോലിയുടെ സ്വഭാവവുമെല്ലാം ഈ ബുദ്ധിമുട്ട് കൂട്ടാറുണ്ട്. ഈ സമയത്ത് വേദന അസഹ്യമാവുമ്പോള്‍ ചിലര്‍ ചില മരുന്നുകള്‍ കഴിക്കാറുണ്ട്. എന്നാലത് ഗുണത്തേക്കാളേറെ ദോഷം വരുത്തിവയ്ക്കാറാണ് പതിവ്. 

പിരീഡ്‌സ് ആയാല്‍ പെയിന്‍ കില്ലര്‍ പോലെയുള്ള വേദനസംഹാരികള്‍ക്ക് പിറകെ പോകാതെ ചില ചെറിയ നുറുങ്ങുവിദ്യകള്‍ നമുക്ക് തന്നെ പരീക്ഷിക്കാം. ആര്‍ത്തവസമയത്ത അസ്വസ്ഥകള്‍ കുറയ്ക്കാന്‍ സ്ത്രീകള്‍ക്ക് ചെയ്യാവുന്ന കാര്യങ്ങളെന്തെല്ലാമാണെന്ന് സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റ് റിജുത ദിവേക്കര്‍ വ്യക്തമാക്കുന്നു. 

ആരോഗ്യകരമായ ചില ആഹാരരീതി കൊണ്ടും വ്യായാമം കൊണ്ടുമെല്ലാം വേദനയെ കുറച്ചെങ്കിലും പിടിച്ച് നിര്‍ത്താമെന്നാണ് റിജുത പറയുന്നത്. വേദന കുറയ്ക്കാനുള്ള അഞ്ച് ടിപ്‌സും റിജുത പങ്കുവയ്ക്കുന്നുണ്ട്. 

ഉണക്ക മുന്തിരി നമ്മള്‍ എല്ലാവരും കഴിക്കാറുണ്ട്. ഉണക്ക മുന്തിരിയില്‍ ഫൈബര്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ആര്‍ത്തവസമയത്തെ വേദനകള്‍ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ ഉണക്ക മുന്തിരി കഴിക്കുന്നത് നല്ലതാണെന്നാണ് റിജുത പറയുന്നത്. കൂടുതല്‍ കലോറി അകത്താക്കി എന്ന് വിഷമിക്കുകയും വേണ്ട. പിരീഡ്‌സ് തുടങ്ങുന്നതിന് ഒരാഴ്ച മുന്‍പു തന്നെ വെള്ളത്തില്‍ കുതിര്‍ത്ത ഉണക്കമുന്തിരികള്‍ കഴിച്ച് തുടങ്ങണമെന്നാണ് റിജുത പറയുന്നത്. 

ഉണക്ക മുന്തിരി തലേ ദിവസം വെള്ളത്തിലിട്ട ശേഷം രാവിലെ എഴുന്നേറ്റ ഉടന്‍ വെറും വയറ്റില്‍ കുടിക്കുന്നത് ആര്‍ത്തവസമയത്തെ അസ്വസ്ഥകള്‍ നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലും പറയുന്നുണ്ട്.

പയറുഗങ്ങള്‍ പൊതുവേ ആരോഗ്യത്തിന് മികച്ച ഭക്ഷണമാണ്. സ്ത്രീകള്‍ പതിവായി ചന ദാല്‍, രാജ്മ പയര്‍, എന്നിവ കഴിക്കുന്നത് ആര്‍ത്തവം ക്യത്യമാകാനും വേദന നിയന്ത്രിക്കാനും സഹായിക്കും. ഇതില്‍ പ്രോട്ടീനും വൈറ്റമിന്‍ ബിയും അടങ്ങിയിട്ടുണ്ട്. 

ആര്‍ത്തവ സമയത്തെ വയറ് വേദന, നടുവേദന എന്നിവ കുറയ്ക്കാന്‍ സൂപ്പുകള്‍ വളരെ നല്ലതാണെന്നാണ് റിജുത പറയുന്നത്. സ്ത്രീകള്‍ ബീറ്റ്‌റൂട്ട് സൂപ്പ്, ക്യാരറ്റ് സൂപ്പ് എന്നിവ കഴിക്കുന്നത് ആര്‍ത്തവ സമയത്തെ അസ്വസ്ഥകള്‍ അകറ്റാന്‍ സഹായിക്കും. 

മാത്രമല്ല സ്ത്രീകള്‍ വ്യായാമം ചെയ്യുന്നതിന്റെ ആവശ്യകതയെക്കുറിച്ചും റിജുത വ്യക്തമാക്കുന്നുണ്ട്. ആഴ്ചയില്‍ 150 മിനുറ്റെങ്കിലും വ്യായാമം ചെയ്യണമത്രേ. ഇത് ആര്‍ത്തവത്തിന്റെ വേദന കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com