ജനിച്ചുവീണപ്പോള്‍ നീലനിറം; നാഗര്‍കോവിലില്‍ നിന്ന് ഹൃദ്രോഗം ബാധിച്ച കുഞ്ഞുമായി കൊച്ചിയിലേക്ക് പാഞ്ഞെത്തിയത് നാലു മണിക്കൂര്‍കൊണ്ട്, ഒടുവില്‍ ജീവിതത്തിലേക്ക്

ജന്‍മനാ ഹൃദ്രോഗ ബാധിതനായ കുഞ്ഞിന് ലിസി ആശുപത്രിയില്‍ രോഗവിമുക്തി
ജനിച്ചുവീണപ്പോള്‍ നീലനിറം; നാഗര്‍കോവിലില്‍ നിന്ന് ഹൃദ്രോഗം ബാധിച്ച കുഞ്ഞുമായി കൊച്ചിയിലേക്ക് പാഞ്ഞെത്തിയത് നാലു മണിക്കൂര്‍കൊണ്ട്, ഒടുവില്‍ ജീവിതത്തിലേക്ക്

ന്‍മനാ ഹൃദ്രോഗ ബാധിതനായ കുഞ്ഞിന് ലിസി ആശുപത്രിയില്‍ രോഗവിമുക്തി. നാഗര്‍കോവില്‍ സ്വദേശികളായ റോജന്‍ ആല്‍ബര്‍ട്ടിന്റെയും ജന്‍ഷയുടെയും നവജാത ശിശുവിനെ കൃത്യ സമത്തെ ഇടപെടലിനെ തുടര്‍ന്ന് ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ആശുപത്രി അധികൃതര്‍. ഈമാസം പതിനെട്ടിനാണ് ഇവര്‍ക്ക് കുഞ്ഞ് ജനിച്ചത്. എന്നാല്‍ രാത്രിയോടെ കുഞ്ഞിന്റെ ശരീരത്തില്‍ നീല നിറം വ്യാപിച്ചു. നാഗര്‍കോവിലിലെ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കുഞ്ഞിന് ഹൃദ്രോഗമാണെന്ന് കണ്ടെത്തുകയായിരുന്നു. ആശുപത്രി അധികൃതര്‍ എറണാകുളം ലിസിയിലേക്ക് കുഞ്ഞിനെ മാറ്റാന്‍ നിര്‍ദേശിച്ചു. 

തുടര്‍ന്ന് 19ന് വൈകിട്ട് നാലിന് വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള തീവ്രപരിചരണ സംവിധാനങ്ങളുള്ള ആംബുലന്‍സ് കുഞ്ഞുമായി നാഗര്‍കോവിലില്‍ നിന്ന് കൊച്ചിയിലേക്ക് പാഞ്ഞു. ഇരു സംസ്ഥാനങ്ങളിലേയും പൊലീസിന്റെയും ജനങ്ങളുടെയും ഇടപെടലില്‍ ആംബുലന്‍സിന് വഴിയൊരുക്കം. നാല് മണിക്കൂറുകൊണ്ടാണ് കുഞ്ഞിനെ ലിസിയിലെത്തിച്ചത്. 

ചീഫ് പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് ഡോ. എഡ്‌വിന്‍ ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ കുഞ്ഞിന് ബലൂണ്‍ പെര്‍ഫറേഷന്‍ പള്‍ണറി വോല്‍വേീട്ടമി എന്ന ചികിത്സ നടത്തി. തുടയിലെ രക്തധമനിയിലൂടെ പള്‍മണറി വാല്‍വില്‍ എത്തിച്ച കത്തീറ്റര്‍ വഴി ഒരു വയര്‍ കടത്തിവിട്ട് അടഞ്ഞ വാല്‍വ് കുത്തിത്തുറന്ന് അവിടെ ഒരു ബലൂണ്‍ വികസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് രക്ത ചംക്രമണം സാധാരണ നിലയിലായ കുഞ്ഞ് അപകടനില തരണം ചെയ്തു. പൂര്‍ണ ആരോഗ്യം വീണ്ടെടുത്ത കുഞ്ഞിന് ആശുപത്രിയില്‍ വച്ചുതന്നെ പേരിട്ടു-ഈദന്‍ റോസന്റോ; ശക്തനും ശുഭാപ്തി വിശ്വാസിയും എന്നര്‍ത്ഥം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com