രോഗപ്രതിരോധശേഷി കൂടുതലുള്ളവര്‍ ലക്ഷണങ്ങള്‍ കാണിക്കില്ല, പക്ഷെ ഇവര്‍ വൈറസ് പരത്തും; പുതിയ കണ്ടെത്തല്‍ 

രോഗലക്ഷണങ്ങള്‍ കാണിക്കാത്ത കോവിഡ് 19 രോഗികളും രോഗലക്ഷണങ്ങള്‍ ഉള്ളവരെപ്പോലെതന്നെ വൈറസ് പരത്തുമെന്ന് പുതിയ പഠനം
രോഗപ്രതിരോധശേഷി കൂടുതലുള്ളവര്‍ ലക്ഷണങ്ങള്‍ കാണിക്കില്ല, പക്ഷെ ഇവര്‍ വൈറസ് പരത്തും; പുതിയ കണ്ടെത്തല്‍ 

രോഗലക്ഷണങ്ങള്‍ കാണിക്കാത്ത കോവിഡ് 19 രോഗികളും രോഗലക്ഷണങ്ങള്‍ ഉള്ളവരെപ്പോലെതന്നെ വൈറസ് പരത്തുമെന്ന് പുതിയ പഠനം. കൊറോണ പോസിറ്റീവ് എന്ന് തെളിയുകയും യാതൊരു ലക്ഷണങ്ങളും പ്രകടമാക്കുകയും ചെയ്തില്ലെങ്കിലും അവര്‍ നിരവധി ആളുകളിലേക്ക് രോഗം പരത്താന്‍ ശേഷിയുള്ളവരാണെന്ന് പഠനത്തില്‍ പറയുന്നു. 

ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ഒരു സ്തീക്ക് രോഗലക്ഷണങ്ങള്‍ ഇല്ലാത്ത ഒരാളില്‍ നിന്ന് വൈറസ് ബാധ പിടിപെട്ടതിനെ തുടര്‍ന്നാണ് ഈ വിഷയത്തില്‍ ആശങ്ക വര്‍ദ്ധിച്ചത്. രോഗലക്ഷണമില്ലാത്തവരില്‍ നിന്ന് പകരുന്ന വൈറസ് ബാധ രോഗലക്ഷണമുള്ളവരില്‍ നിന്ന് പകരുന്നത് പോലെ തന്നെ തീവൃതയുള്ളതാണെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 

വൈറസ് ബാധ പിടിപെട്ടവരില്‍ 6.3 ശതമാനം പേരും ഏറ്റവും അടുത്ത് ഇടപഴകിയത് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരോടാണ്. അതേസമയം രോഗലക്ഷണങ്ങള്‍ പുറത്തുകാണിക്കാത്തവരുമായി ഇടപഴകിയ 4.4 ശതമാനം ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചതും പഠനത്തില്‍ ചൂണ്ടിക്കാട്ടി. ചൈനയില്‍ മാത്രം രണ്ട് ലക്ഷത്തോളം പേര് രോഗലക്ഷണങ്ങള്‍ ഇല്ലാത്ത വൈറസ് വാഹകരായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. 

ലക്ഷണങ്ങള്‍ പുറത്തുകാണിക്കാത്തവര്‍ രോഗപ്രതിരോധശേഷി ഉള്ളവരായിരിക്കും അഥവാ ശക്തി കുറഞ്ഞ വൈറസായിരിക്കും ഇവര്‍ പകര്‍ത്തുന്നത്. അതുകൊണ്ടാണ് വൈറസ് ബാധയുടെ തുടക്കത്തില്‍ ഇവര്‍ ലക്ഷണങ്ങള്‍ കാണിക്കാത്തത് എന്ന് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com