മാസ്‌കില്‍ കൈ കൊണ്ടു തൊടരുത്, കഴുത്തിലേക്കു താഴ്ത്തിയിടരുത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

മാസ്‌കില്‍ കൈ കൊണ്ടു തൊടരുത്, കഴുത്തിലേക്കു താഴ്ത്തിയിടരുത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

സംസ്ഥാനത്ത് ഇന്നു മുതല്‍ പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. എന്തൊക്കെയാണ് മാസ്‌ക് ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍? എത്തരത്തിലുള്ള മാസ്‌ക് ഉപയോഗിക്കുന്നതാണ് പ്രയോജനപ്രദം? ആരോഗ്യ വകുപ്പു പറയുന്ന ഈ കാര്യങ്ങള്‍ ശ്രദ്ധിക്കു..

പൊതുജനങ്ങള്‍ സാധാരണ മാസ്‌ക്കുകള്‍  ഉപയോഗിച്ചാല്‍ മതി.

മുഖാവരണം ധരിക്കുന്നതിനു മുന്‍പും അഴിച്ചുമാറ്റിയതിനു ശേഷവും കൈകള്‍ സോപ്പും വെളളവും ഉപയോഗിച്ച്  വൃത്തിയായി കഴുകണം

മൂക്കും വായും പൂര്‍ണ്ണമായും മറയത്തക്ക രീതിയില്‍ വിടവുകള്‍ ഉണ്ടാകാത്ത രീതിയിലാണ് മാസ്‌ക് കെട്ടേണ്ടത്.

ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മാസ്‌ക്കില്‍ കൈകൊണ്ട് തൊടാന്‍ പാടില്ല. അബദ്ധവശാല്‍ തൊട്ടാല്‍  ഉടന്‍ സോപ്പ്  ഉപയോഗിച്ച് കൈകള്‍ കഴുകണം.

ഉപയോഗിച്ച മാസ്‌കുകള്‍ വീണ്ടും ഉപയോഗിക്കാന്‍ പാടില്ല.

ഉപയോഗിച്ച മാസ്‌കുകള്‍ അലക്ഷ്യമായി വലിച്ചെറിയരുത്. കത്തിച്ചുകളയുകയോ ബഌച്ചിംഗ്  ലായനിയില്‍ ഇട്ട് അണുവിമുകതമാക്കി കുഴിച്ചുമൂടുകയോ ചെയ്യുക.

ധരിക്കുമ്പോള്‍ മൂക്കിന് മുകളിലും താടിക്ക് താഴ് ഭാഗത്തും എത്തുന്ന തരത്തില്‍ ആദ്യം മുകള്‍ഭാഗത്തെ കെട്ടും( ചെവിക്ക് മുകളിലൂടെ) രണ്ടാമത് താഴ്ഭാഗത്തെ കെട്ട് ഇടുക.(ചെവിക്ക് താഴെ കൂടെ)

അഴിച്ചുമാറ്റുമ്പോള്‍ ആദ്യം താഴ്ഭാഗത്തെ കെട്ടും പിന്നീട് മുകള്‍ ഭാഗത്തെ കെട്ടും നീക്കം ചെയ്യുക

അഴിച്ചു മാറ്റിയശേഷം നമ്മുടെ ശരീരത്തില്‍ സ്പര്‍ശിക്കാതെ നശിപ്പിക്കുക

നനവുണ്ടായാലോ മാസ്‌ക് വൃത്തിഹീനമാണെന്ന് തോന്നിയാലോ ഉടന്‍ മാറ്റണം.

ഒരു കാരണവശാലും കെട്ടിയിരിക്കുന്ന മാസ്‌ക് കഴുത്തിലേയ്ക്ക് താഴ്ത്തുകയോ മൂക്കിന് താഴെ വച്ച് കെട്ടുകയോ ചെയ്യരുത്.

സംസാരിക്കുമ്പോള്‍ മുഖാവരണം താഴ്‌ത്തേണ്ട ആവശ്യമില്ല

കോട്ടണ്‍ തുണികൊണ്ട് മാത്രമേ തുണി മാസ്‌കുകള്‍ നിര്‍മ്മിക്കാന്‍ പാടുളളൂ.

പുറത്ത് നിന്നും വാങ്ങിക്കുന്ന തുണി മാസ്‌കുകള്‍ കഴുകി ഉണക്കി ഇസ്തിരിയിട്ട ശേഷം മാത്രം ഉപയോഗിക്കുക

ഒരാള്‍ ഉപയോഗിച്ച മാസ്‌കുകള്‍ മറ്റൊരാള്‍ ഉപയോഗിക്കാന്‍ പാടില്ല.

ശാരീരിക അകലവും ആരോഗ്യശീലങ്ങളും കര്‍ശനമായി പാലിക്കുക. മാസ്‌കുകളുടെ  ഉപയോഗം ഒരിക്കലും ഇതിനു പകരമാവില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com