പുകയിലയിൽ നിന്ന് കോവിഡ് വാക്സിൻ; മനുഷ്യരിൽ പരീക്ഷിക്കാനൊരുങ്ങി ടുബാക്കോ കമ്പനി

പുകയിലയിൽ നിന്ന് കോവിഡ് വാക്സിൻ; മനുഷ്യരിൽ പരീക്ഷിക്കാനൊരുങ്ങി ടുബാക്കോ കമ്പനി
പുകയിലയിൽ നിന്ന് കോവിഡ് വാക്സിൻ; മനുഷ്യരിൽ പരീക്ഷിക്കാനൊരുങ്ങി ടുബാക്കോ കമ്പനി

ലണ്ടൻ: ലോകം കോവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തിലാണ്. വാക്സിൻ എത്തുന്നതോടെ രോ​ഗം വിതച്ച ഭീതിയും പ്രതിസന്ധികളും മറികടക്കാമെന്ന പ്രതീക്ഷയിലാണ് രാജ്യങ്ങൾ. വാക്സിനും മരുന്നുമൊക്കെ കണ്ടെത്താനുള്ള ശ്രമങ്ങൾ ലോകത്തിന്റെ വിവിധയിടങ്ങളിൽ നടക്കുന്നു. പല വാക്‌സിനുകളും മനുഷ്യരിൽ പരീക്ഷണം ആരംഭിച്ച് അതിന്റെ നിർണായകമായ ഫലങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.

ഇപ്പോഴിതാ പുകയിലയിൽ നിന്ന് ഉത്പാദിപ്പിച്ചെടുത്ത കോവിഡിനുള്ള വാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കാനൊരുങ്ങുകയാണ് യുകെയിലെ പ്രമുഖ സിഗരറ്റ് നിർമ്മാതാക്കളായ 'ബ്രിട്ടീഷ് അമേരിക്കൻ ടുബാക്കോ' കമ്പനി.  

പുകയില ഉത്പന്നങ്ങൾ വിവിധ മാരക രോ​ഗങ്ങൾക്ക് കാരണമാകാറുണ്ട്. പുകയില ഉത്പന്നങ്ങൾ വിപണിയിലിറക്കുന്ന കമ്പനിയാണ് ഇപ്പോൾ കൊവിഡിനെതിരായ വാക്‌സിനുമായി രംഗത്തെത്തി എന്നത് ശ്രദ്ധേയമാണ്.

പുകയിലയിൽ നിന്നുള്ള ഒരുതരം പ്രോട്ടീൻ ഉപയോഗിച്ചാണത്രേ ഇവർ വാക്‌സിൻ ഉത്പാദിപ്പിച്ചെടുത്തിരിക്കുന്നത്. മനുഷ്യരിൽ പരീക്ഷണം നടത്തുന്നതിന് മുമ്പുള്ള പരീക്ഷണ ഘട്ടങ്ങളെല്ലാം നേരത്തേ കഴിഞ്ഞു. ആ പരീക്ഷണങ്ങളിലെല്ലാം വാക്‌സിൻ വിജയിച്ചുവെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

'നല്ലൊരു നാളേക്ക് വേണ്ടിയാണ് ഞങ്ങളിത് ചെയ്യുന്നത്. അത് വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. ഞങ്ങൾക്ക് ശുഭാപ്തി വിശ്വാസമുണ്ട്'- കമ്പനിയുടെ ചീഫ് മാർക്കറ്റിങ് ഓഫീസറായ കിംഗ്ലി വീറ്റൺ പറയുന്നു. ഇപ്പോൾ 'ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷ'ന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് കമ്പനി. അനുമതി ലഭിച്ചാലുടൻ വാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കും. വിജയിച്ചാൽ 2021 പകുതിയോടെ തന്നെ വാക്‌സിൻ വിപണിയിലെത്തിക്കാമെന്ന പ്രതീക്ഷയിലാണ് കമ്പനി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com