നിലവിലുള്ളതിനേക്കാള്‍ 10 മടങ്ങ് രോഗവ്യാപനശേഷി ; കൊറോണ വൈറസിന്റെ പുതിയ ജനിതകരൂപം മലേഷ്യയില്‍ ; ആശങ്ക

വൈറസിന്റെ ഈ ജനിതകമാറ്റം കോവിഡ് വ്യാപനത്തിന്റെ വേഗത പതിന്മടങ്ങ് വര്‍ധിപ്പിച്ചേക്കുമെന്ന് ഡോ അന്തോണി ഫൗസി പറഞ്ഞു
നിലവിലുള്ളതിനേക്കാള്‍ 10 മടങ്ങ് രോഗവ്യാപനശേഷി ; കൊറോണ വൈറസിന്റെ പുതിയ ജനിതകരൂപം മലേഷ്യയില്‍ ; ആശങ്ക

ക്വലാലംപൂര്‍ : നിലവിലുള്ള വൈറസിന്റെ 10 മടങ്ങ് രോഗവ്യാപനശേഷിയുള്ള കൊറോണ വൈറസിനെ മലേഷ്യയില്‍ കണ്ടെത്തി. മുമ്പ് ലോകത്തിന്റെ ചിലഭാഗങ്ങളില്‍ കണ്ടെത്തിയ D614G എന്ന ജനിതകമാറ്റം സംഭവിച്ച തീവ്രവ്യാപനശേഷിയുള്ള വൈറസിനെയാണ് കണ്ടെത്തിയത്. ഒരു ക്ലസ്റ്ററിലെ 45 കേസുകളില്‍ മൂന്നെണ്ണത്തിലാണ് അതിതീവ്ര വൈറസ് സാന്നിധ്യം പ്രകടമായത്.
 

ഇന്ത്യയില്‍ നിന്നും മടങ്ങിയെത്തിയ ഒരു റസ്‌റ്റോറന്റ് ഉടമയിലാണ് ഈ വൈറസ് ആദ്യം കണ്ടെത്തുന്നത്. 14 ദിവസം ഹോം ക്വാറന്റീന്‍ നിര്‍ദേശം ലംഘിച്ചതിന് ഇദ്ദേഹത്തെ അഞ്ചുമാസം തടവിനും പിഴ ശിക്ഷയ്ക്കും വിധിച്ചിരുന്നു. ഫിലിപ്പീന്‍സില്‍ നിന്നും മടങ്ങിയെത്തിയ ആളുകളുടെ ക്ലസ്റ്ററിലും ഈ മാരക വൈറസിനെ കണ്ടെത്തിയിട്ടുണ്ട്. 

വൈറസിന്റെ ഈ ജനിതകമാറ്റം കോവിഡ് വ്യാപനത്തിന്റെ വേഗത പതിന്മടങ്ങ് വര്‍ധിപ്പിച്ചേക്കുമെന്ന് ട്രംപിന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ഡോ അന്തോണി ഫൗസി പറഞ്ഞു. വൈറസിന്റെ ജനിതക പരിവര്‍ത്തനം, പ്രതിരോധ വാക്‌സിനുകളെക്കുറിച്ചുള്ള നിലവിലുള്ള പഠനങ്ങള്‍ അപൂര്‍ണ്ണമോ പരിവര്‍ത്തനത്തിനെതിരെ ഫലപ്രദമല്ലാത്തതോ ആക്കി മാറ്റിയേക്കുമെന്ന്  ആരോഗ്യ ഡയറക്ടര്‍ നൂര്‍ ഹിഷാം അബ്ദുല്ല പറഞ്ഞു.

മലേഷ്യയില്‍ അതീവ വ്യാപനശേഷി കൂടിയ വൈറസ് പരിവര്‍ത്തനം കണ്ടെത്തിയ സാഹചര്യത്തില്‍ ആളുകള്‍ ജാഗ്രത പാലിക്കുകയും കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കുകയും വേണം. ഏത് പരിവര്‍ത്തനത്തില്‍ നിന്നും നിന്നും നമുക്ക് അണുബാധയുടെ ശൃംഖല തകര്‍ക്കാന്‍ കഴിയും. അതിന് ആളുകളുടെ സഹകരണം അത്യന്താപേക്ഷിതമാണെന്നും നൂര്‍ ഹിഷാം അബ്ദുള്ള പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com