പനിയും ചുമയും ഉള്ളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക; കൊറോണയെ നേരിടാന്‍ ശുചിയോടെയിരിക്കൂ; ജാഗ്രതാ നിര്‍ദേശങ്ങള്‍

പനിയും ചുമയും ഉള്ളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക; കൊറോണയെ നേരിടാന്‍ ശുചിയോടെയിരിക്കൂ; ജാഗ്രതാ നിര്‍ദേശങ്ങള്‍
പനിയും ചുമയും ഉള്ളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക; കൊറോണയെ നേരിടാന്‍ ശുചിയോടെയിരിക്കൂ; ജാഗ്രതാ നിര്‍ദേശങ്ങള്‍

ശ്വാസകോശ അണുബാധയായ കൊറോണ എന്ന വൈറസ് രോഗം ഇന്ത്യയിലാദ്യമായി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ അധികൃതര്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പരിഭ്രാന്തരാവാതെ ജാഗ്രത പാലിക്കുകയാണ് വേണ്ടതെന്ന് നിര്‍ദേശത്തില്‍ പറയുന്നു.

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ശരീരദ്രവങ്ങളുമായി സമ്പര്‍ക്കമുണ്ടാവുമ്പോഴും പകരുന്ന ഈ രോഗം ചിലപ്പോള്‍ ന്യൂമോണിയയിലേക്ക് നയിക്കാനും മരണകാരണമാവാനും സാധ്യതയുണ്ട്. ശുചിയായും ആരോഗ്യത്തോടെയും കഴിയുക എന്നതാണ് രോഗം പകരാതിക്കാന്‍ താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്.

* കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക.

* ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മെഡിക്കല്‍ മാസ്‌ക് കൊണ്ടോ ടിഷ്യു കൊണ്ടോ മൂടുക. അതിന് ശേഷം കൈകള്‍ കഴുകി മാസ്‌കും ടിഷ്യുവും നിര്‍മ്മാര്‍ജനം ചെയ്യുക

* പനിയും ചുമയുള്ള ഉള്ളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. പനിയോ ചുമയോ ശ്വാസം മുട്ടലോ അനുഭവപ്പെട്ടാല്‍ വൈദ്യസഹായം തേടുക.

കൊറോണ രോഗലക്ഷണങ്ങളുമായി ആശുപത്രികളില്‍ കഴിഞ്ഞ ശേഷം രോഗവിമുക്തി വന്ന് വീടുകളിലേക്ക് മടങ്ങുന്നവര്‍ താഴെ പറയുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുക.

* വീടുകളിലേക്ക് മടങ്ങുന്നവര്‍ വീട്ടിലെ മറ്റ് കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം കര്‍ശനമായി ഒഴിവാക്കേണ്ടതാണ്.

* രോഗിയെ പരിചരിക്കുന്നവര്‍ മാസ്‌ക്, കൈയുറകള്‍ തുടങ്ങിയ സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കുക.

* രോഗിയുടെ ശരീരസ്രവങ്ങളുമായി സമ്പര്‍ക്കത്തില്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കുക.

* രോഗിയെ സ്പര്‍ശിച്ചതിന് ശേഷവും രോഗിയുടെ മുറിയില്‍ കയറിയ ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക.

* കൈകള്‍ തുടയ്ക്കുവാനായി പേപ്പര്‍ ടവല്‍/തുണി കൊണ്ടുള്ള ടവല്‍ എന്നിവ ഉപയോഗിക്കുക. ഉപയോഗിച്ച മാസ്‌കുകള്‍, ടവലുകള്‍ എന്നിവ സുരക്ഷിതമായി നിര്‍മ്മാര്‍ജനം ചെയ്യുക.

* രോഗ ലക്ഷണങ്ങളുള്ളവര്‍ ബാത്ത് അറ്റാച്ച്ഡ് ആയതും വായുസഞ്ചാരമുള്ളതുമായ മുറിയില്‍ തന്നെ കഴിതേണ്ടതാണ്.

* പാത്രങ്ങള്‍, ബെഡ് ഷീറ്റ്, മറ്റ് വസ്തുക്കള്‍ തുടങ്ങിയ മറ്റുള്ളവരുമായി പങ്കുവെക്കാതിരിക്കുക.

* തോര്‍ത്ത്, വസ്ത്രങ്ങള്‍ തുടങ്ങിയവ ബ്ലീച്ചിംഗ് ലായനി (ഒരു ലിറ്റര്‍ വെള്ളത്തില്‍ മൂന്ന് ടീസ്പൂണ്‍ ബ്ലീച്ചിംഗ് പൗഡര്‍) ഉപയോഗിച്ച് കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കുക.

* ചുമയ്ക്കാനോ തുമ്മാനോ തോന്നിയാല്‍ തൂവാല/തോര്‍ത്ത്/തുണി കൊണ്ട് മൂക്കും വായും മറയ്ക്കുക.

* പൊതുസ്ഥലത്ത് തുപ്പാതിരിക്കുക.

* സന്ദര്‍ശകരെ അനുവദിക്കാതിരിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com