സുരക്ഷിതം, അമേരിക്കൻ കമ്പനിയുടെ കോവി‍ഡ് വാക്സിൻ രോ​ഗപ്രതിരോധം തീർക്കുന്നതെന്ന് ​ഗവേഷകർ; പരീക്ഷണം വിജയത്തിലേക്ക്

വാക്സിൻ പരീക്ഷണത്തിനു വിധേയരായവരിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയില്ലെന്നും​ ഗവേഷകർ
സുരക്ഷിതം, അമേരിക്കൻ കമ്പനിയുടെ കോവി‍ഡ് വാക്സിൻ രോ​ഗപ്രതിരോധം തീർക്കുന്നതെന്ന് ​ഗവേഷകർ; പരീക്ഷണം വിജയത്തിലേക്ക്

യുഎസ് ബയോ ടെക്നോളജി കമ്പനിയായ മോഡേണ വികസിപ്പിക്കുന്ന കോവിഡ് വാക്സിൻ സുരക്ഷിതമെന്ന് ​ഗവേഷകർ. വാക്സിൻ ആരോഗ്യമുള്ള യുവാക്കളിൽ മികച്ച നിലയിൽ പ്രവർത്തിച്ചെന്നും കൊറോണ വൈറസിനെതിരെ പ്രവർത്തിക്കുന്ന ആന്റിബോഡികൾ ഉത്പാദിപ്പിച്ചെന്നും ​ഗവേഷകർ പറയുന്നു. ഇത് ശരീരത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയില്ലെന്നും അവർ ചൂണ്ടിക്കാട്ടി. എംആർഎൻഎ-1273 എന്ന ഈ വാക്സിൻ കൊറോണ വൈറസിനെ മനുഷ്യ കോശങ്ങളിൽ കടന്ന് അവ നിയന്ത്രിക്കുന്നതിൽ നിന്ന് തടയുന്നതാണ്.

18നും 11നും ഇടയിൽ പ്രായമുള്ല 45 പേരാണ് വാക്സ്ന്റെ ആദ്യ ഘട്ട ട്രയലിൽ പങ്കെടുക്കക്. ഇവരെ മൂന്ന് ​ഗ്രൂപ്പുകളായി തിരിച്ച് 15, 100, 250 മൈക്രോ​ഗ്രാം എന്ന നിരക്കിൽ ഡോസ് ക്രമീകരിച്ചാണ് പരീക്ഷണം നടത്തിയത്. ഇതിന്റെ ഫലമായി പരീക്ഷണത്തിനു വിധേയരായവരിൽ വൈറസിനെതിരായ ആന്റിബോഡി ഉൽപാദിപ്പിച്ചുവെന്നുമാണ് റിപ്പോർട്ട്. തുടക്കത്തിൽ ചിലരിൽ ചെറിയ തോതിൽ പാർശ്വഫലങ്ങൾ ഉണ്ടാക്കിയിരുന്നു. പകുതിയിലധികം പേരിലും ചെറിയ രീതിയിൽ ക്ഷീണം, തലവേദന, തണുപ്പ്, പേശിവേദന അല്ലെങ്കിൽ കുത്തിവയ്‌പ്പെടുത്ത സ്ഥലത്ത് വേദന എന്നിവ അനുഭവപ്പെട്ടതായി റിപ്പോർട്ടുകളിൽ പറയുന്നു.

മോഡേണയിലെ രണ്ടാം ഘട്ട പരീക്ഷണം മെയിൽ നടന്നിരുന്നു. മൂന്നാം ഘട്ടം ഈ മാസം നടക്കും. 30,000 പേരിലാണ് മൂന്നാംഘട്ട പരീക്ഷണം നടത്തുകയെന്ന് റിപ്പോർട്ടുകളുണ്ട്. അവസാന ഘട്ട പഠനത്തിനായി വാക്സിൻ 100 മൈക്രോഗ്രാം ഡോസ് ഉപയോഗിക്കുമെന്ന് മോഡേണ വെളിപ്പെടുത്തി.നാഷണൽ ഇൻസ്‌റ്റിറ്റ‌്യൂട്ട് ഓഫ് ഹെൽത്തുമായി ചേർന്നാണ് മോഡേണ കമ്പനി വാക്‌സിൻ പരീക്ഷണത്തിലേക്ക് കടക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com