പണം കൊടുത്ത് ഓക്‌സിജന്‍ വാങ്ങേണ്ട ദുരവസ്ഥയില്‍ ജനം; ജീവ വായുവിന് വേണ്ടി നെട്ടോട്ടമോടി രാജ്യങ്ങള്‍, കോവിഡ് പഠിപ്പിക്കുന്ന പുതിയ പാഠങ്ങള്‍

പണം കൊടുത്ത് ഓക്‌സിജന്‍ വാങ്ങേണ്ട ദുരവസ്ഥയില്‍ ജനം; ജീവ വായുവിന് വേണ്ടി നെട്ടോട്ടമോടി രാജ്യങ്ങള്‍, കോവിഡ് പഠിപ്പിക്കുന്ന പുതിയ പാഠങ്ങള്‍

യൂറോപ്യന്‍ രാജ്യങ്ങളില്‍ ടാങ്കറുകളില്‍ നിന്ന് വെന്റിലേറ്റര്‍ റൂമുകളിലേക്ക് നേരിട്ട് ഓക്‌സിജന്‍ സപ്ലെ ചെയ്യുമ്പോള്‍ അവികസിത രാജ്യങ്ങള്‍ ഓക്‌സിജനുവേണ്ടി നെട്ടോട്ടമോടുന്ന അവസ്ഥയാണുള്ളത്.

ലോകത്തെ പിടിച്ചുലച്ച് കോവിഡ് 19 വ്യാപനം കുതിക്കുമ്പോള്‍ പണം നല്‍കി ഓക്‌സിജന്‍ വാങ്ങേണ്ട ദുരവസ്ഥയിലാണ് ലോകത്തെ വലിയവിഭാഗം ജനങ്ങളും. യൂറോപ്യന്‍ രാജ്യങ്ങളില്‍ ടാങ്കറുകളില്‍ നിന്ന് വെന്റിലേറ്റര്‍ റൂമുകളിലേക്ക് നേരിട്ട് ഓക്‌സിജന്‍ സപ്ലെ ചെയ്യുമ്പോള്‍ അവികസിത രാജ്യങ്ങള്‍ ഓക്‌സിജനുവേണ്ടി നെട്ടോട്ടമോടുന്ന അവസ്ഥയാണുള്ളത്.

പെറു, ഗിനിയ, ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഓക്‌സിജന്‍ ലഭ്യത വളരെ കുറവാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബംഗ്ലാദേശിലെ ആശുപത്രികളില്‍ ഓക്‌സിജന്‍ എത്തിക്കുന്നതിനുള്ള കേന്ദ്രീകൃത സംവിധാനത്തിന്റെ അഭാവം വീടുകളില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ വാങ്ങി വയ്ക്കുന്നതിന് ജനങ്ങളെ പ്രേരിപ്പിച്ചിരിക്കുകയാണ്. പെറുവില്‍ ആശുപത്രികളില്‍ ഓക്‌സിജന്‍ എത്തിക്കാനായി പ്ലാന്റുകള്‍ പ്രവര്‍ത്തിക്കാന്‍ 28 മില്ല്യണ്‍ ഡോളറാണ് മാറ്റിവച്ചിരിക്കുന്നത്. ഓക്‌സിജന്‍ കൃത്യസമയത്ത് എത്തിക്കാന്‍ സാധിക്കാത്തതിനാല്‍ നിരവധിപേരാണ് ഈ രാജ്യങ്ങളില്‍ മരണത്തിന് കീഴടങ്ങുന്നത്.

ഓക്‌സിജന്‍ ലഭ്യതയെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ചില രാജ്യങ്ങളില്‍ നിന്ന് വരുന്നത്. കോംഗോയില്‍ രണ്ടുശതമാനം ആശുപത്രികളില്‍ മാത്രമാണ് ഓക്‌സിജന്‍ സംവിധാനമുള്ളത്. താന്‍സാനിയയില്‍ ഇത് എട്ടു ശതമാനമാണ്, ബംഗ്ലാദേശില്‍ ഏഴ് ശതമാനമവും. ഗിനിയയില്‍ ഒരു ആശുപത്രി ബെഡില്‍ പോലും നേരിട്ട് ഓക്‌സിജന്‍ എത്തിക്കാനുള്ള സംവിധാനമില്ല.

2017 വരെ ഓക്‌സിജന്‍ ലോകാരോഗ്യ സംഘടനയുടെ അവശ്യ മരുന്നുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കോവിഡ് 19നെ അതിജീവിച്ചതിന് പിന്നാലെ ഈ വിഷയം കൂടുതല്‍ ചര്‍ച്ചയായി.

പ്രതിരോധ മരുന്നുകളുടെയും ശുദ്ധജല ലഭ്യതയെക്കുറിച്ചും നടത്തുന്ന പഠനങ്ങളെപ്പോലെ ഓക്‌സിജന്‍ ലഭ്യതയെക്കുറിച്ച് കാര്യമായ പഠനങ്ങള്‍ ഒന്നും തന്നെ ഇതുവരെയും നടന്നിട്ടില്ലെന്നും ചില പ്രാദേശിക പഠനങ്ങള്‍ മാത്രമാണ് നടന്നിട്ടുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com