കൊറോണ വൈറസ് അമ്മയിൽനിന്ന് നവജാത ശിശുക്കൾക്ക് പകരില്ല; ഈ നാല് സംഭവങ്ങൾ ഉദാഹരണം 

അമ്മമാരിൽ നിന്ന് കുട്ടികളിലേക്ക് വൈറസ് പകരുമോ എന്നറിയാൻ നടത്തിയ രണ്ടാമത്തെ പഠനമാണ് ഇത്
കൊറോണ വൈറസ് അമ്മയിൽനിന്ന് നവജാത ശിശുക്കൾക്ക് പകരില്ല; ഈ നാല് സംഭവങ്ങൾ ഉദാഹരണം 

​പ്രസവസമയത്ത് അമ്മയിൽനിന്ന് നവജാത ശിശുക്കൾക്ക് കൊറോണ വൈറസ് പകരാൻ സാധ്യതയില്ലെന്ന് പുതിയ പഠനം. അമ്മമാരിൽ നിന്ന് കുട്ടികളിലേക്ക് വൈറസ് പകരുമോ എന്നറിയാൻ കഴിഞ്ഞ ഒരു മാസത്തിനിടെ നടത്തിയ രണ്ടാമത്തെ പഠനമാണ് ഇത്. ഇരു പഠനങ്ങളിലും വൈറസ് പകരില്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 

കൊറോണ വൈറസ് ബാധിച്ചിരുന്ന സമയത്ത് പ്രസവിച്ച നാല് സ്ത്രീകളിൽ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്കെത്തിയത്. വുഹാനിലെ യൂണിയൻ ആശുപത്രിയിൽ ഇവർ നാല് പേരും പ്രസവിച്ചത്. നാല് പേരുടെയും കുഞ്ഞുങ്ങൾ ജനനസമയത്ത് ചുമ, പനി തുടങ്ങിയ കൊവിഡ് രോ​ഗലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല. പക്ഷെ ജനിച്ചയുടനെ നാലു കുഞ്ഞുങ്ങളെയും പ്രത്യേക വാർഡിലേക്ക് മാറ്റിയിരുന്നു.

മുന്ന് കുഞ്ഞുങ്ങളിൽ ഒരാൾക്ക് ശ്വാസതടസ്സം ഉണ്ടായിരുന്നെങ്കിലും നാല് പേരുടെയും കൊവിഡ് പരിശോധന നെ​ഗറ്റീവ് ആയിരുന്നു. രണ്ടു കുഞ്ഞുങ്ങളുടെ ശരീരത്തിൽ ചില പാടുകൾ കണ്ടത് ആശങ്കയുണ്ടാക്കിയിരുന്നെങ്കിലും ഇത് ക്രമേണ മാഞ്ഞുപോയി. 

വുഹാനിലെ ഹുവാഷൂങ് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകർ നടത്തിയ പഠനറിപ്പോർട്ട് ഫ്രണ്ടിയേഴ്സ് ഇൻ പീഡിയാട്രിക്സ് ജേണലിൽ പ്രസിദ്ധീകരിച്ചു. നേരത്തേ ഒൻപത് ഗർഭിണികളിൽനടന്ന പഠനത്തിലും കുഞ്ഞുങ്ങളിലേക്ക് രോഗം പകരുന്നില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. കുഞ്ഞുങ്ങളെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്നതാണ് സുരക്ഷിതമെന്ന്‌ സംഘം നിർദേശിക്കുന്നു.വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിൽ തുടങ്ങിയ ഈ മഹാമാരി ഇപ്പോൾ ലോകത്താകമാനം ഒന്നര ലക്ഷം ആളുകളിലാണ് പടന്നിരിക്കുന്നത്. ഏഴായിരത്തിലധികം പേർ രോ​ഗം ബാധിച്ച് മരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com