ശ്വാസകോശം കടുത്ത പുകവലിക്കാരുടേതിനേക്കാൾ ദുർബലം, കോവിഡ് ബാധിതരുടെ എക്സറെ പുറത്തുവിട്ട് ഡോക്ടർ
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th January 2021 05:04 PM |
Last Updated: 18th January 2021 05:04 PM | A+A A- |
ഫയല്‍ ചിത്രം
കോവിഡ് ബാധയുടെ പാർശ്വഫലങ്ങൾ ദീർഘനാളത്തേക്ക് ഉണ്ടാകുമെന്ന യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാൻ പാടുപെടുന്നതിനിടയിൽ ഇതാ കൂടുതൽ ഞെട്ടിക്കുന്ന കണ്ടെത്തൽ. കോവിഡ് രോഗികളുടെ ശ്വാസകോശം കടുത്ത പുകവലിക്കാരുടേത്നേക്കാൾ മോശമാണെന്നാണ് ടെക്സാസിലെ ഒരു ഡോക്ടർ കണ്ടെത്തിയിരിക്കുന്നത്.
കോവിഡ് രോഗികളുടെയും പുകവലിക്കാരുടെയും സാധാരണ ആളുകളുടെയുമൊക്കെ ശ്വാസകോശത്തിന്റെ എക്സറെ പുറത്തുവിട്ടാണ് ഇക്കാര്യം വിവരിച്ചിരിക്കുന്നത്. ടെക്സസ് ടെക് യൂണിവേഴ്സിറ്റി ഹെൽത്ത് സയൻസസ് സെന്ററിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ബ്രിട്ടാനി ബാങ്ക്ഹെഡ് കെൻഡാൽ ആണ് തന്റെ കണ്ടെത്തലുകൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. നൂറു കണക്കിന് കോവിഡ് രോഗികളെ ചികിത്സിച്ച ഡോക്ടറാണ് ബ്രിട്ടാനി.
ആരോഗ്യകരമായ രോഗികളിൽ ഒരാൾ, പുകവലിക്കാരൻ, കൊവിഡ് -19 രോഗികളിൽ ഒരാൾ എന്നിവരുടെ ശ്വാസകോശത്തിന്റെ എക്സറെയും ട്വീറ്റ് ചെയ്തിട്ടുണ്ട്.