ഡെൽറ്റയേക്കാൾ മാരകം, കോവിഡ്​  'ലാംഡ' കൂടുതൽ അപകടകാരിയെന്ന് വിദ​ഗ്ധർ 

ലോകത്ത്​ ഏറ്റവും ഉയർന്ന്​ കോവിഡ്​ മരണനിരക്കുള്ള പെറുവിലാണ്​ ഈ വകഭേദം ആദ്യം കണ്ടെത്തിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ലണ്ടൻ: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ പിടിമുറുക്കിയ കോവിഡ്​ ഡെൽറ്റ വകഭേദത്തേക്കാൾ മാരകമാണ്  'ലാംഡ' വകഭേദംമെന്ന് മലേഷ്യ ആരോ​ഗ്യ മന്ത്രാലയം. കഴിഞ്‍ നാലാഴ്ചയ്ക്കുള്ളിൽ 30തിലധികം രാജ്യങ്ങളിൽ ലാംഡ കണ്ടെത്തിയിട്ടുണ്ട്. ലോകത്ത്​ ഏറ്റവും ഉയർന്ന്​ കോവിഡ്​ മരണനിരക്കുള്ള പെറുവിലാണ്​ ഈ വകഭേദം ആദ്യം കണ്ടെത്തിയത്. 

ലാംഡ അതിവേഗം വ്യാപിക്കുന്നതും ആന്റീബോഡിക്കെതിരെ കൂടുതൽ ചെറുത്തുനിൽപ്പ് പ്രകടിപ്പിക്കുന്നതുമാണെന്ന് ലോകാരോഗ്യ സംഘടനയുടെ വിലയി‌രുത്തൽ. അതേസമയം ലാംഡ വകഭേദം അതിവ്യാപന ശേഷിയുള്ളതായി തെളിയിക്കുന്ന കൃത്യമായ തെളിവുകൾ ലഭ്യമായിട്ടില്ലെന്നും വിദ​ഗ്ധർ പറയുന്നു. 

മെയ്​, ജൂൺ മാസങ്ങളിൽ പെറുവിൽ സ്​ഥിരീകരിച്ച 82 ശതമാനം കോവിഡ്​ കേസുകളുടെയും സാംപിളുകൾ ലാംഡയുടേതാണെന്നാണ് പാൻ അമേരിക്കൻ ഹെൽത്ത്​ ഓർഗനൈസേഷൻ (പി എ എച്ച്​ ഒ) റിപ്പോർട്ടിൽ പറയുന്നത്. ജൂൺ 30നകം എട്ട്​ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും കരീബിയൻ രാജ്യങ്ങളിലും ലാംഡ റിപ്പോർട്ട്​ ചെയ്​തതായി പി എ എച്ച്​ ഒ റിപ്പോർട്ടിൽ പറയുന്നു. യു കെയിലും ലാംഡ കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ ആറ്​ ലാംഡ കേസുകൾ രാജ്യത്ത് റിപ്പോർട്ട്​ ചെയ്​തിട്ടുള്ളത്​. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com