35 കഴിഞ്ഞോ? നെറ്റിചുളിക്കണ്ട; അമ്മയാകാൻ ഏതാണ് നല്ല പ്രായം? 

35ാം ജന്മദിനത്തിൽ അമ്മയാകാൻ ഒരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് മുൻ ടെന്നീസ് താരം മരിയ ഷറപ്പോവ. 40-ാം വയസ്സിൽ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് പോപ് ​ഗായിക ബ്രിട്നി സ്പിയേർസ്
മരിയ ഷറപ്പോവ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രം
മരിയ ഷറപ്പോവ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രം

മ്മയാകാൻ ഏറ്റവും നല്ല പ്രായം ഏതാണെന്ന് തിരയുന്നവർ ഏറെയാണ്. ഒരു കുഞ്ഞിനെ ജീവിതത്തിലേക്ക് സ്വീകരിക്കാൻ തയ്യാറായോ എന്ന ചിന്തയാണ് വളരെ ചെറുപ്പത്തിലെ ഗർഭം ധരിക്കാൻ ഒരുങ്ങുമ്പോൾ പലപ്പോഴും ദമ്പതികളെ കുഴയ്ക്കുന്നത്. അതേസമയം പ്രായം കൂടുന്തോറും ഗർഭധാരണശേഷിയെക്കുറിച്ചുള്ള ആശങ്കകൾ അലട്ടിത്തുടങ്ങും. ഇപ്പോഴിതാ, 35ാം ജന്മദിനത്തിൽ അമ്മയാകാൻ ഒരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് മുൻ ടെന്നീസ് താരം മരിയ ഷറപ്പോവ. 40-ാം വയസ്സിൽ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് പോപ് ​ഗായിക ബ്രിട്നി സ്പിയേർസ്. 

ഗർഭിണിയാകാൻ ഏറ്റവും നല്ല പ്രായം?

നിർഭാഗ്യവശാൽ, ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം ഇല്ല. ജൈവശാസ്ത്രപരമായി നോക്കുമ്പോൾ കൗമാരത്തിലാണ് സ്ത്രീകൾ ഏറ്റവുമധികം ഫെർടൈൽ. പക്ഷെ സാമൂഹികസ്ഥിതി വിലയിരുത്തുമ്പോൾ അത് ​ഗർഭിണിയാകാൻ അനുയോജ്യമായ പ്രായമല്ല. പ്രായം കൂടുന്നതനുസരിച്ച് പ്രത്യുൽപാദനശേഷി കുറയുന്നതിനാൽ ഗർഭിണിയാകാൻ അത്ര എളുപ്പമായിരിക്കില്ലെന്നാണ് വിദ​ഗ്ധരടക്കം പറയുന്നത്. 

ഫെർട്ടിലിറ്റി എങ്ങനെ മാറുന്നു

പ്രായം കൂടുന്തോറും അണ്ഡത്തിന്റെ ഗുണനിലവാരം കുറയും. അതുകൊണ്ടുതന്നെ ചെറുപ്രായത്തിൽ ഉള്ള ​ഗുണനിലവാരം 35 അല്ലെങ്കിൽ 40 വയസ്സിൽ പ്രതീക്ഷിക്കാനാവില്ല. ബീജത്തിന്റെ എണ്ണത്തിലും ഇത് ബാധകമാണെങ്കിലും പുരുഷന്മാരിൽ 40-കളുടെ മധ്യത്തിലോ 50-കളിലോ മാത്രമാണ് ​ഗുണനിലവാരം കുറഞ്ഞതായി കാണപ്പെടാറൊള്ളൂ എന്നു ഡോക്ടർമാർ പറയുന്നു. 

35 കഴിഞ്ഞോ?

35 വയസ്സായില്ലേ? കണ്ണ് മിഴിച്ചുള്ള ഈ ചോദ്യം തന്ന അമ്മയാകാൻ ഒരുങ്ങുന്നവരെ പലപ്പോഴും തകർത്തുകളയും. 35ന് ശേഷം ഗർഭം ധരിക്കുന്നതിനെ പൊതുവിൽ വിശേഷിപ്പിക്കുന്നത് വയോധിക ഗർഭധാരണം എന്നാണ്. ഇത് ശരിക്കും അത്ര പോസിറ്റിവായ ഒരു പ്രയോഗമല്ലെങ്കിലും പ്രായമാകുന്നത് കൊണ്ട് നിങ്ങൾക്ക് ഗർഭം ധരിക്കാൻ കഴിയില്ലെന്ന അബദ്ധധാരണയെ ചെറുക്കാൻ ഈ പ്രയോഗം സഹായിക്കും. 

35 എന്ന പ്രായത്തെ സംബന്ധിച്ച് മാജിക്കലായി ഒന്നുമില്ല, പക്ഷെ പ്രായം കൂടുന്നതനുസരിച്ച് ഗർഭധാരണവും പ്രസവവുമെല്ലാം ബുദ്ധിമുട്ടേറിയതാകും എന്നുമാത്രം. ചിലർക്ക് ഈ പ്രായത്തിൽ ഗർഭം ധരിക്കാൻ തന്നെ പ്രയാസമായിരിക്കും. മറ്റു ചിലരിൽ ഗർഭം അലസിപ്പോകാനും സാധ്യത നിലനിൽക്കുന്നുണ്ട്. 

പ്രശ്നങ്ങളെ അറിയാം

പ്രസവം ബുദ്ധിമുട്ടേറിയതാകും, ചിലപ്പോൾ സിസേറിയൻ വേണ്ടിവരും, ഗർഭകാല പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഗർഭം അലസൽ തുടങ്ങിയ പ്രശ്‌നങ്ങളാണ് താമസിച്ചുള്ള ഗർഭധാരണത്തിൽ സ്ത്രീകൾ നേരിടുക. കുട്ടികളിലാണെങ്കിൽ ജനന വൈകല്യങ്ങൾ, ഡൗൺ സിൻഡ്രോം ഉൾപ്പെടെയുള്ള ക്രോമസോം സംബന്ധമായ പ്രശ്‌നങ്ങൾ, ഭാരക്കുറവ്, പ്രിമെച്ച്വർ ബെർത്ത് തുടങ്ങിയ പ്രശ്‌നങ്ങൾ കണ്ടെന്നുവരാം. 

പ്രായം ഫെർട്ടിലിറ്റിയെ ബാധിക്കുമായിരിക്കും, പക്ഷെ ഗർഭിണിയാകാൻ ഏറ്റവും പ്രധാനം ആരോഗ്യം തന്നെയാണ്. എല്ലാ റിസ്‌ക്കുകളും നിലനിൽക്കെതന്നെ ആരോഗ്യകരമായ ജീവിതരീതി തുടരുകയാണെങ്കിൽ മുപ്പതുകളുടെ അവസാനവും നാൽപതുകളിലുമൊക്കെ ഗർഭം ധരിക്കുന്നത് ഒരു പ്രശ്‌നമാകില്ല. ഗർഭാവസ്ഥയുടെ ഫലം നിർണ്ണയിക്കുന്നത് ആരോഗ്യം തന്നെയാണെന്ന് ഡോക്ടർമാരും സമ്മതിക്കുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com