കാന്‍സര്‍ പ്രതിരോധം മുതല്‍ തലച്ചോറിന്റെ ആരോഗ്യം വരെ; കാബേജിന് ഗുണങ്ങളേറെ 

ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നത് മുതല്‍ ശരീരഭാരം കുറയ്ക്കാന്‍ വരെ സഹായിക്കുന്നതാണ് കാബേജ്. ഓറഞ്ചിനേക്കാള്‍ കൂടുതല്‍ വൈറ്റമിന്‍ സി അടങ്ങിയിട്ടുള്ള കാബേജ് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ണുപ്പുകാലത്താണ് ഏറ്റവുമധികം ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. ഇതിന് എളുപ്പം ആശ്രയിക്കാവുന്ന ഒരു പച്ചക്കറിയാണ് കാബേജ്. നാരുകളാല്‍ സമ്പന്നമായ കാബേജ് ഫോളേറ്റ്, പൊട്ടാസ്യം, വിറ്റാമിന്‍ എ, കെ എന്നീ പോഷകങ്ങളുടെ കലവറയാണ്. ഓറഞ്ചിനേക്കാള്‍ കൂടുതല്‍ വൈറ്റമിന്‍ സി അടങ്ങിയിട്ടുള്ള കാബേജ് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ചോറിനൊപ്പം കറിയായും പച്ചയ്ക്കുമൊക്കെ കഴിക്കാവുന്ന കാബേജ് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നത് മുതല്‍ ശരീരഭാരം കുറയ്ക്കാന്‍ വരെ സഹായിക്കുന്നതാണ്. 

കാന്‍സര്‍ പ്രതിരോധം

സള്‍ഫര്‍ അടങ്ങിയ സള്‍ഫോറാഫെയ്ന്‍ എന്ന സംയുക്തമാണ് ഇവയ്ക്ക് ചെറിയൊരു കയ്പ്പ് നല്‍കുന്നത്. ഇതുതന്നെയാണ് കാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവും നല്‍കുന്നത്. കാന്‍സര്‍ കോശങ്ങളുടെ പുരോഗമനത്തെ സള്‍ഫോറാഫെയ്ന്‍ ചെറുക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ചുവന്ന കാബേജിന് ആ നിറം നല്‍കാന്‍ സഹായിക്കുന്ന ആന്തോസയാനിന്‍ കാന്‍സര്‍ കോശങ്ങള്‍ രൂപപ്പെടുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുകയും ഇതിനോടകം രൂപപ്പെട്ട കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ ശേഷിയുള്ളതുമാണ്. 

വീക്കം നിയന്ത്രിക്കാം

കാബേജ് പോലുള്ള പച്ചക്കറികളില്‍ വിട്ടുമാറാത്ത വീക്കം കുറയ്ക്കാന്‍ സഹായിക്കുന്ന വിവിധ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവയില്‍ അടങ്ങിയിട്ടുള്ള സള്‍ഫോറാഫെയ്ന്‍, കെംപ്‌ഫെറോള്‍ മുതലായ ആന്റീഓക്‌സിഡന്റുകളാണ് ഈ ആന്റി ഇന്‍ഫഌമേറ്ററി ഫലത്തിന് പിന്നിലെ കാരണം. 

തലച്ചോറിന്റെ ആരോഗ്യം

വൈറ്റമിന്‍ കെ, അയോഡിന്‍, ആന്തോസയാനിന്‍ പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ കാബേജില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ വികാസത്തെ സഹായിക്കുന്നതാണ്. കാബേജ് പോലുള്ളവ അല്‍ഷിമേഴ്‌സ് രോഗികളുടെ തലച്ചോറില്‍ കാണപ്പെടുന്ന ചീത്ത പ്രോട്ടീനുകളുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

രക്തസമ്മര്‍ദ്ദം കുറയ്ക്കാം

രക്തസമ്മര്‍ദ്ദത്തെ ആരോഗ്യകരമായ പരിധിക്കുള്ളില്‍ നിര്‍ത്താന്‍ പൊട്ടാസ്യം സഹായിക്കും. കാബേജ് പോലുള്ള പൊട്ടാസ്യം അടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com