ചിക്കന്‍ സ്‌കിന്‍ വരാതെ സൂക്ഷിക്കാം; തണുപ്പുകാലത്ത് വേണം പ്രത്യേക മുന്‍കരുതല്‍ 

തണുപ്പുകാലത്താണ് ചിക്കന്‍ സ്‌കിന്‍ എന്നുവിളിക്കുന്ന കെരാട്ടോസിസ് പിലാരിസ് കൂടുതലായി കാണുന്നത്. അതുകൊണ്ട് സാധരണയേക്കാൾ കൂടുതൽ ചർമ്മത്തെ മോയിസ്ചറൈസ് ചെയ്യണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൊലിപ്പുറത്ത് തിണര്‍പ്പും മുഖക്കുരു പോലത്തെ ചെറിയ കുരുക്കളും ഉണ്ടാകുന്ന ചര്‍മ്മരോഗമാണ് കെരാട്ടോസിസ് പിലാരിസ്. തണുപ്പുകാലത്താണ് ചിക്കന്‍ സ്‌കിന്‍ എന്നുവിളിക്കുന്ന ഈ രോഗം കൂടുതലായി കാണുന്നത്, പ്രത്യേകിച്ച് സ്‌കിന്‍ നന്നായി മോയിസ്ച്ചറൈസ് ചെയ്തില്ലെങ്കില്‍. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് കെരാട്ടോസിസ് പിലാരിസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 

ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണം കഴിച്ചും മീനും മുട്ടയും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയും രോഗത്തിനെതിരെ പ്രതിരോധം തീര്‍ക്കാം. ബോഡി സ്‌ക്രബ്ബിന്റെ അമിത ഉപയോഗം ചിക്കന്‍ സ്‌കിന്നിന്റെ സാധ്യത കൂട്ടുന്നതാണ്. തണുപ്പുകാലത്ത് ചര്‍മ്മത്തെ സാധരണയേക്കാള്‍ കൂടുതല്‍ മോയിസ്ചറൈസ് ചെയ്യണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

ശരീരത്തില്‍ ദിവസവും രണ്ട് പ്രാവശ്യം ലോഷന്‍ പുരട്ടി ചര്‍മ്മത്തില്‍ മോയിസ്ച്ചര്‍ നിലനിര്‍ത്തണം. 12 മണിക്കൂര്‍ ജലാംശം നിലനിര്‍ത്തുന്ന ബോഡി ക്രീമുകളോ ലോഷനുകളോ തണുപ്പുകാലത്തേക്കായി തെരഞ്ഞെടുക്കണം. ചെറു ചൂടുവെള്ളത്തില്‍ പെട്ടെന്ന് കുളിച്ചിറങ്ങുന്നതാണ് നല്ലത്. ചൂടുവെള്ളത്തിലെ നീണ്ട കുളി ശരീരത്തിലെ സ്വാഭാവിക എണ്ണമയത്തെ കഴുകികളയുന്നതിനാല്‍ ഇത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com