കരളിൽ കൊഴുപ്പടിഞ്ഞ് കൂടുന്നത് തലച്ചോറിനെയും ബാധിക്കും 

കരളിൽ കൊഴുപ്പടിയുന്നത് തലച്ചോറിലെ ഓക്സിജൻ അളവ് കുറയ്ക്കുകയും കോശ സംയുക്തങ്ങൾക്ക് നീർക്കെട്ടും അണുബാധയും ഉണ്ടാക്കുകയും ചെയ്യും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ തലച്ചോറിന്റെ പ്രവർത്തനങ്ങളെയും ബാധിക്കാമെന്ന് പഠനം. കരളിൽ കൊഴുപ്പടിഞ്ഞ് കൂടുന്നത് തലച്ചോറിലെ ഓക്സിജന്റെ അളവ് കുറയ്ക്കുകയും തലച്ചോറിലെ കോശ സംയുക്തങ്ങൾക്ക് നീർക്കെട്ടും അണുബാധയും ഉണ്ടാക്കുകയും ചെയ്യുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. തലച്ചോറിലെ രക്തധമനികളുടെ എണ്ണത്തെയും കട്ടിയെയും രോഗം ബാധിക്കുന്നതായും കണ്ടെത്തി. 

ലണ്ടൻ കിങ്സ് കോളജിലെ റോജർ വില്യംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെപ്പറ്റോളജിയിലെയും സ്വിറ്റ്സർലൻഡിലെ ലൊസാൻ സർലകലാശാലയിലെയും ശാസ്ത്രജ്ഞരാണ് എലികളിൽ ഈ പഠനം നടത്തിയത്. എലികളെ രണ്ട് വിഭാഗമായി തിരിച്ചായിരുന്നു പഠനം. ആദ്യ വിഭാഗത്തിന് 10 ശതമാനത്തിൽ താഴെ മാത്രം കൊഴുപ്പുള്ള ഭക്ഷണം നൽകി. രണ്ടാമത്തെ വിഭാഗത്തിന് സംസ്കരിച്ച ഭക്ഷണങ്ങൾക്കും മധുരപാനീയങ്ങൾക്കും തുല്യമായ തോതിലുള്ള 55% കൊഴുപ്പ് അടങ്ങിയ ഭക്ഷണവും നൽകി. 16 ആഴ്ചകൾ പിന്നിട്ടപ്പോൾ ഈ ഭക്ഷണക്രമം കരളിലും തലച്ചോറിലും ഉണ്ടാക്കിയ പ്രഭാവം താരതമ്യം ചെയ്യുകയായിരുന്നു ​ഗവേഷകർ. 

കൊഴുപ്പ് കൂടിയ ഭക്ഷണം കഴിച്ച എലികളിൽ അമിതഭാരം, ഫാറ്റിലിവർ, ഇൻസുലിൻ പ്രതിരോധം, തലച്ചോറിന്റെ പ്രവർത്തന തകരാർ പോലുള്ള പ്രശ്നങ്ങൾ കണ്ടെത്തി. ഈ എലികളുടെ തലച്ചോറിലെ ഓക്സിജൻ തോതും കുറവാണെന്ന് കണ്ടെത്തി. അതേ സമയം കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിച്ച എലികളിൽ ഫാറ്റി ലിവർ രോഗമോ ഇൻസുലിൻ പ്രതിരോധമോ ഒന്നും ഉണ്ടായില്ലെന്ന് മാത്രമല്ല ഇവയുടെ തലച്ചോറിന്റെ ആരോഗ്യവും തൃപ്തികരമായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com