ഫ്രീസ് ചെയ്ത ഇറച്ചിയിലൂടെ കൊറോണ പടരും; 30 ദിവസം വരെ വൈറസ് നിലനില്‍ക്കും

ചിക്കന്‍, ബീഫ്, പോര്‍ക്ക്, സാല്‍മണ്‍ തുടങ്ങിയവയില്‍ കൊറോണ വൈറസിനു സമാനമായ വൈറസുകളെ ഉപയോഗിച്ചാണ് പഠനം നടത്തിയത്
ഫ്രീസ് ചെയ്ത ഇറച്ചിയില്‍ കൊറോണ വൈറസ് നിലനില്‍ക്കും/എഎഫ്പി ഫയല്‍
ഫ്രീസ് ചെയ്ത ഇറച്ചിയില്‍ കൊറോണ വൈറസ് നിലനില്‍ക്കും/എഎഫ്പി ഫയല്‍

ഫ്രിഡ്ജിലോ ഫ്രീസറിലോ വച്ച ഇറച്ചിയിലും മീനിലും കോവിഡിനു കാരണമാവുന്ന സാര്‍സ് കൊറോണാ വൈറസ് ഒരു മാസം വരെ ജീവിച്ചിരിക്കുമെന്ന് പഠനം. അപ്ലൈഡ് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ മൈക്രോബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

ചിക്കന്‍, ബീഫ്, പോര്‍ക്ക്, സാല്‍മണ്‍ തുടങ്ങിയവയില്‍ കൊറോണ വൈറസിനു സമാനമായ വൈറസുകളെ ഉപയോഗിച്ചാണ് പഠനം നടത്തിയത്. ഫ്രിഡ്ജില്‍ നാലു ഡിഗ്രി സെല്‍ഷ്യല്‍ താപനിലയുലം ഫ്രീസറില്‍ മൈനസ് 20 ഡിഗ്രി സെല്‍ഷ്യല്‍ താപനിലയിലുമാണ് ഉത്പന്നങ്ങള്‍ സൂക്ഷിച്ചത്. 30 ദിവസം വരെ സൂക്ഷിച്ചിട്ടും ഇവയിലെ കൊറോണ വൈറസ് അതിജീവിച്ചതായി പഠനം പറയുന്നു.

തെക്കു കിഴക്കന്‍ ഏഷ്യയിലെ ചില മേഖലകളില്‍ കോവിഡ് പടര്‍ന്നത് പാക്ക് ചെയ്ത ഇറച്ചി ഉത്പന്നങ്ങളിലൂടെയാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പഠനം നടത്തിയത്.

ഇറച്ചി, മീന്‍ ഉത്പന്നങ്ങളിലൂടെ കോവിഡ് പടരാനുള്ള സാധ്യത കൂടുതലാണെന്നും ഇതു തടയാന്‍ അതിയായ ജാഗ്രത വേണമെന്നും പഠനം നിര്‍ദേശിക്കുന്നു. സംസ്‌കരണത്തിന് ഉപയോഗിക്കുന്ന പാത്രങ്ങള്‍, കത്തികള്‍, കൈകാര്യം ചെയ്യുന്ന ജീവനക്കാരുടെ കൈകള്‍ എന്നിവയിലൂടെയെല്ലാം ഉത്പന്നത്തില്‍ വൈറസ് എത്താന്‍ സാധ്യതയുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com