ഭം​ഗി മാത്രമല്ല, ​ഗുണവുമേറെ; ഡ്രാ​ഗൺ ഫ്രൂട്ടിന് ആരോ​ഗ്യ​ഗുണങ്ങളേറെ  

ഭംഗി കൊണ്ട്  ശ്രദ്ധനേടിയ ഡ്രാഗൺ ഫ്രൂട്ട് രുചിയിൽ അത്ര കേമനല്ലെങ്കിലും ആരോ​ഗ്യ​ഗുണങ്ങളുടെ കാര്യത്തിൽ ഒട്ടും പുറകോട്ടല്ല. അവശ്യ വിറ്റാമിനുകളും ധാതുക്കളും ഗണ്യമായ അളവിൽ ഡയറ്ററി ഫൈബറുമെല്ലാം ഡ്രാ​ഗൺ ഫ്രൂ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ഭംഗി കൊണ്ട്  ശ്രദ്ധനേടിയ പഴമാണ് പിറ്റഹയ അല്ലെങ്കിൽ സ്ട്രോബെറി പിയർ എന്നൊക്കെ അറിയപ്പെടുന്ന ഡ്രാഗൺ ഫ്രൂട്ട്. ‌മനോഹരമായ നിറവും വ്യത്യസ്തമായ ലുക്കുമൊക്കെ ഈ പഴത്തെ ഇഷ്ടപ്പെടാനുള്ള കാരണങ്ങളാണ്. രുചിയിൽ അത്ര കേമനല്ലെങ്കിലും ആരോ​ഗ്യ​ഗുണങ്ങളുടെ കാര്യത്തിൽ മുൻപന്തിയിലാണ് ഡ്രാഗൺ ഫ്രൂട്ട്. 

കലോറി കുറവാണെങ്കിലും അവശ്യ വിറ്റാമിനുകളും ധാതുക്കളും ഗണ്യമായ അളവിൽ ഡയറ്ററി ഫൈബറും ഡ്രാ​ഗൺ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗം, കാൻസർ, പ്രമേഹം, സന്ധിവാതം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളെ തടയാൻ ആന്റിഓക്‌സിഡന്റ് അടങ്ങിയ ഡ്രാഗൺ ഫ്രൂട്ട് പോലെയുള്ള ഭക്ഷണങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തണം. 

ഡ്രാഗൺ ഫ്രൂട്ടിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സിയും കരോട്ടിനോയിഡുകളും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ശരീരത്തിലെ വെളുത്ത രക്താണുക്കളെ സംരക്ഷിച്ച് അണുബാധ തടയുകയും ചെയ്യും. ശരീരത്തിലുടനീളം ഓക്സിജൻ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഇരുമ്പും ഡ്രാ​ഗൺ ഫ്രൂട്ടിൽ നിന്ന് ലഭിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com