കെച്ചപ്പ് ഇഷ്ടമാണോ? ഉപ്പും പഞ്ചസാരയുമെല്ലാം ഉയര്‍ന്ന അളവില്‍, ആരോഗ്യത്തിന് നല്ലതല്ല 

കെച്ചപ്പ് സാധിക്കുമെങ്കില്‍ ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്, അല്ലാത്തവർ വീട്ടിൽ തയ്യാറാക്കാൻ ശ്രമിക്കണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ര്‍ഗറും ഫ്രഞ്ച് ഫ്രൈസും മുതല്‍ ചില്ലി ചിക്കന്‍ വരെ കെച്ചപ്പ് ഇല്ലാതെ ചിന്തിക്കാന്‍ പോലും പറ്റാത്തവരാണ് നമ്മളില്‍ പലരും. നിറവും രുചിയുമെല്ലാം കുട്ടികളെ മുതല്‍ മുതിര്‍ന്നവരെ വരെ കെച്ചപ്പ് ഫാന്‍സ് ആക്കും. എന്നാല്‍ കെച്ചപ്പ് കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് എത്രപേര്‍ക്കറിയാം. 

അമിതമായ പഞ്ചസാരയുടെ അളവാണ് കെച്ചപ്പിനെ അനാരോഗ്യകരമാക്കുന്ന പ്രധാന ചേരുവ. ഒരു ടേബിള്‍സ്പൂണ്‍ കെച്ചപ്പില്‍ ദിവസവും വേണ്ടതിന്റെ ഏഴ് ശതമാനം പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. അടുത്തത് ഉപ്പിന്റെ അളവാണ്. പഞ്ചസാര കൂടുതലാണ് എന്നതുപോലെ കെച്ചപ്പില്‍ ഉപ്പും ഉയര്‍ന്ന അളവില്‍ ചേര്‍ക്കും. ഇത് പ്രമേഹം കൂടാന്‍ കാരണമാകും. രുചിയുണ്ടെങ്കിലും അസിഡിക് ആണെന്നത് ഉദരസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുകയും ചെയ്യും. 

കെച്ചപ്പ് സാധിക്കുമെങ്കില്‍ ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അല്ലാത്തവര്‍ വീട്ടില്‍ തയ്യാറാക്കിയ കെച്ചപ്പ് ഉപയോഗിക്കാനാണ് ഇവര്‍ ശുപാര്‍ശ ചെയ്യുന്നത്. വീട്ടില്‍ കെച്ചപ്പ് തയ്യാറാക്കുമ്പോള്‍ ഉപ്പും പഞ്ചസാരയുമെല്ലാം കുറഞ്ഞ അളവില്‍ ചേര്‍ക്കാനും ശ്രദ്ധിക്കണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com