പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വിറ്റാമിന്‍ സി വേണോ?; നാരങ്ങയും ഓറഞ്ചുമല്ല, ഒന്നാമന്‍ നെല്ലിക്ക തന്നെ 

നാരങ്ങയിലും ഓറഞ്ചിലും ഉള്ളതിനേക്കാള്‍ അഞ്ച് മടങ്ങ് അധികമാണ് നെല്ലിക്കയിലുള്ള വിറ്റാമിന്‍ സി

രീരത്തിന്റെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ വിറ്റാമിന്‍ സി ഏറെ അനിവാര്യമാണ്. അതുമാത്രമല്ല, കോശങ്ങളെ സംരക്ഷിക്കാനും മെറ്റബോളിസം വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യം പോഷിപ്പിക്കാനും നിര്‍ണായകമായ ഒന്നാണ് വിറ്റാമിന്‍ സി. നമ്മള്‍ കഴിക്കുന്ന പലതിലും വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ടെങ്കിലും നാരങ്ങയാണ് വിറ്റാമിന്‍ സിയുടെ പ്രധാന ഉറവിടമായി എല്ലാവരും കരുതുന്നത്. എന്നാല്‍ നാരങ്ങയേക്കാളും ഓറഞ്ചിനേക്കാളും വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളത് നെല്ലിക്കയില്‍ ആണെന്നതാണ് വാസ്തവം. 

നാരങ്ങയിലും ഓറഞ്ചിലും ഉള്ളതിനേക്കാള്‍ അഞ്ച് മടങ്ങ് അധികമാണ് നെല്ലിക്കയിലുള്ള വിറ്റാമിന്‍ സി. 100 ഗ്രാം നാരങ്ങയില്‍ 53 മില്ലിഗ്രാം വിറ്റാമിന്‍ സി ആണ് ഉളളത്. അതേസമയം, 100 ഗ്രാം ഓറഞ്ചിലാകട്ടെ 53.2 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. എന്നാല്‍, 100 ഗ്രാം നെല്ലിക്കയില്‍ ഉള്ളത് ഏകദേശം 300 മില്ലിഗ്രാം വിറ്റാമിന്‍ സി ആണ്. പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ക്ക് പ്രതിദിനം ശുപാര്‍ശ ചെയ്യുന്ന വിറ്റാമിന്‍ സിയുടെ അളവ് 90മില്ലിഗ്രാം ആണ.് സ്ത്രീകള്‍ക്ക് 75 മില്ലിഗ്രാമാണ് ആവശ്യമുള്ളത്. 

വിറ്റാമിന്‍ സിയാല്‍ സമ്പന്നമായ നെല്ലിക ഒരു പ്രകൃതിദത്ത ആന്റിഓക്‌സിഡന്റാണ്. ശരീരത്തില്‍ നിന്ന് വിഷാംശം പുറന്തള്ളാന്‍ സഹായിക്കുന്ന ഇത് കരളിന്റെ പ്രവര്‍ത്തനത്തിനും നല്ലതാണ്. രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ചുമ, ജലദോഷം പോലുള്ള അസുഖങ്ങളെ ചെറുക്കാന്‍ സഹായിക്കുകയും ചെയ്യും. കോശങ്ങളെ സംരക്ഷിക്കാനും ഇത് നല്ലതാണ്. നെല്ലിക്ക ആല്‍ക്കലൈന്‍ സ്വഭാവമുള്ളതായതിനാല്‍ ദഹനത്തെയും ഉപാപചയത്തെയും പ്രോത്സാഹിപ്പിക്കും. മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ശരീരത്തിലെ കൊളാജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതാണ് നെല്ലിക്ക. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com