കുമ്പളങ്ങ ഉണ്ടോ? ദഹനപ്രശ്‌നങ്ങളെ തുരത്താം; ജ്യൂസ് മുതല്‍ ചാറുകറി വരെ റെഡി 

കറിയായും ജ്യൂസായുമെല്ലാം ഉള്‍പ്പെടുത്താവുന്ന കുമ്പളങ്ങ ശരീരത്തിന് ഏറെ ഗുണമുള്ളതാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹന സംബന്ധമായ ബുദ്ധിമുട്ടുകള്‍ ദൈനംദിന കാര്യങ്ങളെ പോലും താളംതെറ്റിക്കും, അതുകൊണ്ട് ദഹനക്കുറവ്, അസിഡിറ്റി, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരമാവധി ഒഴിവാക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. ഇതിന് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടികൈകളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഡയറ്റ് ശ്രദ്ധിക്കുക എന്നതാണ്. ശരിയായ പഴങ്ങളും പച്ചക്കറികളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ആമാശയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. അങ്ങനെയൊന്നാണ് കുമ്പളങ്ങ. കറിയായും ജ്യൂസായുമെല്ലാം ഉള്‍പ്പെടുത്താവുന്ന കുമ്പളങ്ങ ശരീരത്തിന് ഏറെ ഗുണമുള്ളതാണ്. 

96 ശതമാനവും വെള്ളമാണ്

ദഹനത്തെ സഹായിക്കുന്ന ലയിക്കുന്ന നാരുകളാല്‍ സമ്പന്നമാണ് കുമ്പളങ്ങ. ഇത് നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം, ഹെമറോയിഡ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ദഹനക്കേട് കുറയ്ക്കാനും അതുവഴി വന്‍കുടലിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും. കുമ്പളങ്ങയില്‍ ധാരാളം ജലാംശമുണ്ട്, അതായത് ഏകദേശം 96 ശതമാനവും വെള്ളമാണ്. ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. അസിഡിറ്റി നെഞ്ചെരിച്ചില്‍ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ക്കും കുമ്പളങ്ങ മികച്ച പ്രതിവിധിയാണ്. 

ശരീരഭാരം കുറയ്ക്കാം ഊര്‍ജ്ജത്തോടെ

കാര്‍ബോഹൈഡ്രേറ്റും കലോറിയും കുറവായതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മികച്ച ഭക്ഷണമാണ് കുമ്പളങ്ങ. നാരുകള്‍ കൂടുതലുള്ളതിനാല്‍ കൂടുതല്‍ സമയം വയറ് നിറഞ്ഞതായി തോന്നുകയും വിശപ്പ് അകറ്റിനിര്‍ത്തുകയും ചെയ്യും. കുമ്പളങ്ങയില്‍ വിറ്റാമിന്‍ ബി3 അടങ്ങിയിട്ടുള്ളതിനാല്‍ ഇത് നിങ്ങളെ ഊര്‍ജ്ജസ്വലമായിരിക്കാനും സഹായിക്കും.

ജ്യൂസ് മുതല്‍ ചാറുകറി വരെ

വെറുംവയറ്റില്‍ കുമ്പളങ്ങ ജ്യൂസ് കുടിക്കുന്നതും ചെറിയ കഷ്ണങ്ങളാക്കി ലഘുഭക്ഷണമായി കഴിക്കുന്നതും നല്ലതാണ്. ഇതിനുപുറമേ ചോറിനൊപ്പം ചാറുകറിയായും മറ്റ് കറികളില്‍ ചേര്‍ത്തുമെല്ലാം കുമ്പളങ്ങ കഴിക്കാം.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com