സോഫ്റ്റ് ഡ്രിങ്ക് ഇഷ്ടമാണോ? എന്നും ഒരു ഗ്ലാസ് കുടിച്ചാല്‍ പോലും അപകടം, കാരണമിത് 

സോഫ്റ്റ് ഡ്രിങ്കുകള്‍ കുടിക്കാതിരിക്കാന്‍ 45ഓളം കാരണങ്ങള്‍ നിരത്താന്‍ കഴിയുമെന്നാണ് ​ഗവേഷകർ പറയുന്നത്
പ്രതീകാത്മക ചിത്രം/ ട്വിറ്റർ
പ്രതീകാത്മക ചിത്രം/ ട്വിറ്റർ

കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ പലരുടെയും പ്രിയപ്പെട്ട പാനീയങ്ങളാണ്. വ്യത്യസ്ത രിചുയിലും നിറത്തിലുമെല്ലാം കടകളലി#് നിറഞ്ഞിരിക്കുന്ന ഇവ കാണുമ്പോള്‍ തന്നെ കൈക്കലാക്കാന്‍ ശ്രമിക്കുന്നവരാണ് നമ്മള്‍, ഇപ്പോ, ചൂടുകാലം തുടങ്ങിയപ്പോള്‍ പെട്ടെന്നുള്ളൊരു ആശ്വാസത്തിന് പലരും അഭയം പ്രാപിക്കുന്നതും ഇത്തരം പാനീയങ്ങളിലാണ്. പക്ഷെ, സോഫ്റ്റ് ഡ്രിങ്കുകള്‍ കുടിക്കാതിരിക്കാന്‍ 45ഓളം കാരണങ്ങള്‍ നിരത്താന്‍ കഴിയുമെന്നാണ് അടുത്തിടെ ഇതുസംബന്ധിച്ച് പഠനം നടത്തിയ ഗവേഷകര്‍ പറഞ്ഞത്.

ഇത്തരത്തിലുള്ള പാനീയങ്ങള്‍ ഒരു ഗ്ലാസ് കുടിച്ചാല്‍ പോലും നിരവധി ആരോഗ്യപ്രശ്‌നങ്ങളായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്. പ്രമേഹം, പൊണ്ണത്തടി, അമിത രക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഇതിനുപുറമേ ദന്തക്ഷയം, ശ്വാസകോശ പ്രശ്‌നങ്ങള്‍, വിഷാദം എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ ഇതുമൂലമുണ്ടാകും. 

സോഫ്റ്റ് ഡ്രിങ്കികള് കുടിക്കുന്നത് പൂര്‍ണ്ണമായും ഒറ്റയടിക്ക് നിര്‍ത്തിയില്ലെങ്കിലും ആഴ്ച്ചയില്‍ ഒന്ന് എന്ന നിലയിലേക്ക് ഉപയോഗം കുറയ്ക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒരു ദിവസം കഴിക്കാവുന്ന പഞ്ചസാരയുടെ അളവ് 25 ഗ്രാം ആണ്, അതായത് ഏകദേശം ആറ് ടീസ്പൂണ്‍. അതുകൊണ്ട് ആഴ്ച്ചയില്‍ ഒരിക്കല്‍ 200-355 എംഎല്‍ മാത്രമേ സോഫ്റ്റ് ഡ്രിങ്കുകള്‍ കുടിക്കാവൂ. അമിതമായി പഞ്ചസാര അടങ്ങിയ ഇത്തരം പാനീയങ്ങള്‍ക്ക് പകരം തേങ്ങാവെള്ളം, ഫ്രഷ് ജ്യസ് തുടങ്ങിയ ഓപ്ഷനുകള്‍ സ്വീകരിക്കാനാണ് വിദഗ്ധര്‍ പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com