പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രാവിലെ 7 മണിക്കും വൈകിട്ട് 7നും ഇടയിൽ ഭക്ഷണം; എന്താണ് സര്‍ക്കാഡിയന്‍ ഡയറ്റ്? അറിയേണ്ടതെല്ലാം 

ഏറ്റവും കൂടുതല്‍ കലോറിയുള്ള ഭക്ഷണം പ്രാതലിനും ഏറ്റവും ലഘുവായ ഭക്ഷണം അത്താഴത്തിനും എന്ന രീതിയിൽ വേണം ക്രമീകരിക്കാൻ

ര്‍ക്കാഡിയന്‍ താളക്രമത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഡിസൈന്‍ ചെയ്യപ്പെട്ടതാണ് മനുഷ്യശരീരം. അതായത്, ഉറക്കം-ഉണര്‍വ്, രാത്രി-പകല്‍ ചക്രം എന്ന് ഇതിനെ ലളിതമായി വിശേഷിപ്പിക്കാം. നമ്മൾ ചെയ്യുന്നതെന്തും, ഉറക്കം, ഭക്ഷണം കഴിക്കുക, ദഹനം, ഹോർമോണുകൾ സ്രവിക്കുക, മലവിസർജ്ജനം അങ്ങനെ എല്ലാക്കാര്യങ്ങളും ഈ സർകാഡിയൻ താളക്രമത്തിനനുസരിച്ച് സംഭവിക്കുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തിയ ഒരു ഭക്ഷണക്രമമാണ് സർക്കാഡിയൻ ഡയറ്റ്. ‌‌‌

ഭക്ഷണം കഴിക്കുന്ന സമയം രാവിലെ ഏഴ് മണിക്കും വൈകിട്ട് ഏഴ് മണിക്കും ഇടയിലായി ചിട്ടപ്പെടുത്തിയാണ് സർക്കാജിയൻ ഡയറ്റ് പിന്തുടരേണ്ടത്. അത്താഴം വൈകിട്ട് ഏഴ് മണിത്ത് മുമ്പ് കഴിക്കണം. വൈകിട്ട് മൂന്ന് മണിക്ക് ശേഷം ഉച്ചഭക്ഷണം കഴിക്കുകയും രാത്രി 9 മണിക്ക് ശേഷം അത്താഴം കഴിക്കുകയും ചെയ്യുന്നവരാണ് ശരീരഭാരം കുറയ്ക്കുന്നതിൽ ഏറ്റവും പിന്നിലെന്നാണ് പഠനങ്ങൾ പറയുന്നത്. രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവരും അതനുസരിച്ച് അത്താഴം താമസിച്ച് കഴിക്കുന്നവരിലുമാണ് പ്രമേഹ സാധ്യത ഏറ്റവും കൂടുതലുള്ളത്. രാത്രിയിൽ ശരീരത്തിലെ മെലാടോണിൻ എന്ന ഹോർമോൺ വർദ്ധിക്കും, ഇത് ​ഗ്ലൂക്കോസിനെ പ്രതിരോധിക്കാനുള്ള ശേഷി കുറയ്ക്കുകയും ശരീരത്തിൽ കൊഴുപ്പ് അടിയാൻ കാരണമാകുകയും ചെയ്യും. 

അന്നജം അടങ്ങിയതും അല്ലാത്തതുമായ പച്ചക്കറികൾ, പഴങ്ങൾ, പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റുകൾ (ധാന്യങ്ങൾ) തുടങ്ങിയവ അടങ്ങിയകായിരിക്കണം ഭക്ഷണപ്പാത്രം. രാത്രി 12 മണിക്കൂർ നീണ്ട സർക്കാഡിയൻ ഉപവാസമാണ്. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ഏഴ് മണി വരെയാണ് ഭക്ഷണം കഴിക്കാനുള്ള സമയം. പ്രാതലിനും ഉച്ചഭക്ഷണത്തിനും ഇടയിലായിരിക്കും ശരീരത്തിൽ ഭക്ഷണത്തെ ദഹിപ്പിച്ചെടുക്കാനുതകുന്ന മെറ്റബോളിസം ഏറ്റവും അധികം നടക്കുന്നത്. ദിവസത്തിന്റെ അവസാനഭാ​ഗത്തേക്ക് എത്തുമ്പോൾ ശരീരം പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിച്ചുകൊണ്ടിരിക്കും. അതിനാൽ, ഏറ്റവും കൂടുതല്‍ കലോറിയുള്ള ഭക്ഷണം പ്രാതലിനും ഏറ്റവും ലഘുവായ ഭക്ഷണം അത്താഴത്തിനും എന്ന രീതിയിൽ വേണം ക്രമീകരിക്കാൻ. 

നേട്ടങ്ങൾ

►ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറച്ചുകൊണ്ട് ശരീരഭാരം നിയന്ത്രിക്കുകയും കുറയ്ക്കുകയുമൊക്കെ ചെയ്യാം. ശരീരത്തിന് 10 മുതൽ 12 മണിക്കൂറോളം ഭക്ഷണം ലഭിക്കാതാകുമ്പോൾ കൊഴുപ്പ് സമാഹരിച്ചുവയ്ക്കുകയും ഇത് ഇന്ധനമായി ഉപയോ​ഗിക്കുകയുമാണ് ചെയ്യുക. ഇതുവഴി, ശരീരത്തിൽ കൊഴുപ്പ് സംഭരിക്കപ്പെടുന്നത് കുറയും. 

►റൂമറ്റോയ്ഡ് ആർത്രൈറ്റിസ് മുതൽ ആസ്ത്മ വരെയുള്ള വിട്ടുമാറാത്ത പ്രശ്നങ്ങൾക്ക് ഇത് പോസിറ്റീവ് മാറ്റങ്ങൾ വരുത്തുന്നതായി കാണുന്നു. ശരിയായ സമയത്ത് ഭക്ഷണം കഴിക്കുന്നതുവഴി കോശജ്വലന പ്രക്രിയയെ നിയന്ത്രണത്തിലാക്കാനും രോഗലക്ഷണങ്ങൾ ഒഴിവാക്കാനും സാധിക്കുമെന്നതാണ് ഇതിന് കാരണം. 

►ടിആർഎഫ് (ടൈം റെസ്ട്രിക്ടഡ് ഫീഡിങ്) കുടലിന്റെ ആരോ​ഗ്യത്തിനും ​ഗുണം ചെയ്യും. ഇതുവഴി പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഉപാപചയ പ്രവർത്തനങ്ങളിൽ ബാലൻ കണ്ടെത്താനും സാധിക്കും. ആരോ​ഗ്യകരമായ ശരീരവും ഉറപ്പാക്കാം. 

►ശരിയായ സമയത്ത് ഭക്ഷണം കഴിക്കുന്നതുവഴി ശരീരത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും ഇൻസുലിൻ കൃത്യമായി ഉപയോ​ഗപ്പെടുത്താനും സാധിക്കും. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതുമെല്ലാം ശരീരത്തിന്റെ പ്രവർത്തനങ്ങളും ആരോ​ഗ്യവും മെച്ചപ്പെടാൻ സഹായിക്കുന്ന പ്രധാന ഘടകങ്ങളാണ്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com