പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്! വേനല്‍ക്കാലത്ത് മുഖക്കുരുവും ചര്‍മ്മപ്രശ്‌നങ്ങളും കൂടും; ചെയ്യണ്ടത് 

മുന്‍കാലങ്ങളെ അപേക്ഷിച്ച് പുരുഷന്മാരില്‍ പലരും ചര്‍മ്മത്തെ ശ്രദ്ധിക്കാനും സ്‌കിന്‍ കെയര്‍ ദിനചര്യയുടെ ഭാഗമാക്കാനുമൊക്കെ തുടങ്ങിയിട്ടുണ്ട്. തിളക്കമുള്ള ചര്‍മ്മത്തിന് ചെയ്യേണ്ടതെന്തെല്ലാം...
skincare_men
skincare_men

ര്‍മ്മസംരക്ഷണം എന്ന് കേള്‍ക്കുമ്പോള്‍ പൊതുവേ പുരുഷന്മാര്‍ മുഖംതിരിക്കാറാണ് പതിവ്. മടി, താത്പര്യമില്ലായ്മ്മ, ഇതൊക്കെ സ്ത്രീകളുടെ വിഷയമാണെന്ന തെറ്റിദ്ധാരണ തുടങ്ങി പല കാരണങ്ങളാണ് ഇതിന് കാരണം. എന്നാല്‍ വേനല്‍കാലത്ത് ഇന്ത്യയിലെ 15ശതമാനം പുരുഷന്മാര്‍ മുഖക്കുരുവിന്റെ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് പറയുന്നത്. എന്തുതന്നെയായാലും മുന്‍കാലങ്ങളെ അപേക്ഷിച്ച് പുരുഷന്മാരില്‍ പലരും ഇപ്പോള്‍ ചര്‍മ്മത്തെ ശ്രദ്ധിക്കാനും സ്‌കിന്‍ കെയര്‍ ദിനചര്യയുടെ ഭാഗമാക്കാനുമൊക്കെ തുടങ്ങിയിട്ടുണ്ട്. 

തിളക്കമുള്ള ചര്‍മ്മത്തിന് പുരുഷന്മാര്‍ ചെയ്യേണ്ടത്

ക്ലെന്‍സിങ് - എന്നും രാവിലെ ആദ്യം ചെയ്യേണ്ട കാര്യങ്ങളിലൊന്നാണ് ഇത്. ചര്‍മ്മത്തില്‍ എണ്ണമയമുണ്ടാക്കുന്ന സെബം ഉത്പാദിപ്പിക്കപ്പെടുന്നതുകൊണ്ടുതന്നെ ദിവസവും രണ്ടുനേരം മുഖം നന്നായി വൃത്തിയാക്കണം. 

എക്‌സ്‌ഫോളിയേറ്റ് - എക്‌സ്‌ഫോളിയേഷന്‍ ചെയ്യുമ്പോഴാണ് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കാന്‍ കഴിയുകയുള്ളു. ഇത് പഞ്ചസാരയും തേനും ചോര്‍ത്തോ കാപ്പിപ്പൊടിയും തേനും ചോര്‍ത്തോ ഒക്കെ ദിവസവും ചെയ്യാവുന്നതാണ്. 

ടോണിങ് - പുരുഷന്മാരുടെ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ സ്ത്രീകളുടേതിനേക്കാള്‍ വലുതാണ്. അതുകൊണ്ട് ദിവസവും ഒരു നല്ല ടോണര്‍ ഉപയോഗിക്കണം. 

മോയിസ്ച്ചറൈസ് - ചര്‍മ്മസംരക്ഷണത്തില്‍ എല്ലാവരും പാലിക്കേണ്ട ഒരു പ്രധാന കാര്യമാണ് മോയിസ്ച്ചറൈസിങ്. ടോണര്‍ ഉപയോഗിച്ചതിന് ശേഷം മോയിസ്ച്ചറൈസര്‍ ഉപയോഗിക്കാം. അവരവരുടെ സ്‌കിന്‍ പ്രകൃതം മനസ്സിലാക്കി വേണം ഇത് തെരഞ്ഞെടുക്കാന്‍.

സണ്‍സ്‌ക്രീന്‍ - ഉയര്‍ന്ന എസ്പിഎഫ് ഉള്ള സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണം. വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നതിന് 30 മിനിറ്റ് മുന്‍പെങ്കിലും സണ്‍സ്‌ക്രീന്‍ തേക്കണം. ഇത് സുര്യാഘാതവും ചര്‍മ്മത്തിനുണ്ടാകാവുന്ന മറ്റ് പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ സഹായിക്കും. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com