ഫ്രെഞ്ച് ഫ്രൈസ് ആരാധകരാണോ?; അമിതമാകണ്ട, വിഷാദവും ഉത്കണ്ഠയും കാത്തിരിക്കുന്നു 

ഫ്രൈഡ് ഉരുളക്കിഴങ്ങ് പോലുള്ളവ ഇടയ്ക്കിടെ കഴിക്കുന്നത് വിഷാദവും ഉത്കണ്ഠയുമായി ബന്ധപ്പെട്ടിരിക്കുന്നെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഫ്രെഞ്ച് ഫ്രൈസ്. സിനിമ കണ്ടിരിക്കുമ്പോഴും വൈകിട്ട് ബന്ധുക്കള്‍ക്കൊപ്പം കാപ്പി കുടിക്കുമ്പോഴും സുഹൃത്തുക്കള്‍ക്കൊപ്പം കഫേയില്‍ സമയം ചിലവിടുമ്പോഴുമെല്ലാം കൂട്ടിന് ഫ്രെഞ്ച് ഫ്രൈസും ഉണ്ടാകും. പക്ഷെ ഇത് അമിതമായി കഴിക്കുന്നത് മാനസികാരോഗ്യത്ത പ്രതികൂലമായി ബാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഫ്രൈഡ് ഉരുളക്കിഴങ്ങ് പോലുള്ളവ ഇടയ്ക്കിടെ കഴിക്കുന്നത് വിഷാദവും ഉത്കണ്ഠയുമായി ബന്ധപ്പെട്ടിരിക്കുന്നെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

ഫ്രെഞ്ച് ഫ്രൈസ് പോലുള്ള ഫ്രൈഡ് ഭക്ഷണം കഴിക്കുന്ന ആളുകളില്‍ ഉത്കണ്ഠ മൂലമുള്ള പ്രശ്‌നങ്ങളുണ്ടാകാന്‍ 12ശതമാനം അധിക സാധ്യതയുണ്ടെന്ന് ഗവേഷകര്‍ പറഞ്ഞു. ഇവരില്‍ വിഷാദമുണ്ടാകാന്‍ ഏഴ് ശതമാനം അധിക സാധ്യതയുമുണ്ടെന്നാണ് കണ്ടെത്തല്‍. എണ്ണയില്‍ വറുത്തെടുക്കുന്ന വിഭവങ്ങള്‍ പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്‍പ്പെടെ ആരോഗ്യസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഇത്തരം ഭക്ഷണങ്ങള്‍ കുറച്ചുകൊണ്ടുവരേണ്ടതിന്റെ ആവശ്യകതയാണ് പഠനം ചൂണ്ടിക്കാട്ടുന്നതെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു. 

ഒന്നരലക്ഷത്തോളം ആളുകളെ 11 വര്‍ഷത്തിലേറെ നിരീക്ഷിച്ചാണ് പഠനം നടത്തിയത്. ഫ്രൈഡ് ഭക്ഷണം കഴിച്ചിരുന്ന 8,294 പേരില്‍ വിഷാദവും 12,735 പേരില്‍ ഉത്കണ്ഠയും ആദ്യത്തെ രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രകടമായെന്ന് പഠനത്തില്‍ പറയുന്നു. ചൈനയിലെ ഹാങ്ഷൂവിലെ ഗവേഷകര്‍ നടത്തിയ പഠനം പിഎന്‍എഎസ് (പ്രൊസീഡിങ്‌സ് ഓഫ് നാഷനല്‍ അക്കാദമി ഓഫ് സയന്‍സസ്) എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചു.
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com