വെജിറ്റേറിയൻ ആണോ? സസ്യാഹാരം മാത്രം കഴിക്കുന്നവർക്ക് ഇടുപ്പിന് പൊട്ടൽ ഉണ്ടാകാൻ സാധ്യത കൂടുതൽ 

ഇടയ്ക്കു മാത്രം ഇറച്ചി കഴിക്കുന്നവർക്കും പതിവായി ഇറച്ചി കഴിക്കുന്നവർക്കും റിസ്ക് ഒരുപോലെ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സ്യാഹാരം മാത്രം കഴിക്കുന്നവർക്ക് പതിവായി മാംസം കഴിക്കുന്നവരെക്കാൾ ഇടുപ്പിന് പൊട്ടലോ ഒടിവോ ഉണ്ടാകാനുള്ള സാധ്യത അൻപതുശതമാനത്തിലും കൂടുതലാണെന്നു പഠനം. ഭക്ഷണരീതി അനുസരിച്ച് ആളുകളെ തരംതിരിയിരുന്നു പഠനം. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 4,13,914 പേരുടെ വിവരങ്ങൾ പരിശോധിച്ചാണ് പഠനം നടത്തിയത്. 

പതിവായി ആഴ്ചയിൽ അഞ്ചോ അതിലധികമോ തവണ ഇറച്ചി കഴിക്കുന്നവർ, ആഴ്ചയിൽ അഞ്ചിൽ കുറവ് തവണ ഇറച്ചി കഴിക്കുന്നവർ, മത്സ്യം കഴിക്കും എന്നാൽ മാംസം കഴിക്കാത്തവർ, മത്സ്യമോ മാംസമോ കഴിക്കാതെ പാലുൽപന്നങ്ങൾ കഴിക്കുന്ന സസ്യാഹാരികൾ എന്നിങ്ങനെയാണ് ആളുകളെ തരംതിരിച്ചത്. ഇറച്ചി കഴിക്കുന്ന പുരുഷന്മാരേക്കാൾ സസ്യാഹാരികളായ പുരുഷന്മാർക്ക് ഇടുപ്പിന് പൊട്ടൽ ഉണ്ടാകാൻ സാധ്യത കൂടുതലാണെന്നു പഠനത്തിൽ കണ്ടു. 

‌ഇടയ്ക്കു മാത്രം ഇറച്ചി കഴിക്കുന്നവർക്കും പതിവായി ഇറച്ചി കഴിക്കുന്നവർക്കും റിസ്ക് ഒരുപോലെയാണെന്നാണ് പഠനത്തിൽ തെളിഞ്ഞത്. മത്സ്യം മാത്രം കഴിക്കുന്നവർക്ക് ഇറച്ചി കഴിക്കുന്നവരെക്കാൾ അപകടസാധ്യത അൽപം കൂടുതലായിരുന്നു. കുറഞ്ഞ ബോഡിമാസ് ഇൻഡക്സ് ആകാം സസ്യാഹാരികൾക്ക് ഒടിവിനുള്ള സാധ്യത കൂടുതലാകാനുള്ള കാരണമെന്നാണ് കരുതുന്നത്. കാരണം, മാംസാഹാരികളെ അപേക്ഷിച്ച് സസ്യാഹാരികൾക്ക് പ്രോട്ടീൻ ലഭ്യത 17 ശതമാനം കുറവാണ്. അതുകൊണ്ട് സസ്യഭക്ഷണം മാത്രം കഴിക്കുന്നവർ ആവശ്യമായ പ്രോട്ടീൻ ശരീരത്തിനു ലഭിക്കാനും ആരോഗ്യകരമായ ബിഎംഐ നിലനിർത്താനും ശ്രദ്ധിക്കണമെന്നു ​ഗവേഷകർ നിർദേശിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com