സദ്യയില്ലാതെ എന്ത് ഓണം! ആഘോഷം മാത്രമല്ല ആരോ​ഗ്യവും കെങ്കേമമാകും, പോഷകസമൃദ്ധം 

ചോറ് മുതൽ പായസം വരെ ഇരുപതിലധികം വിഭവങ്ങൾ ചേർന്ന ഓണസദ്യയെ കംപ്ലീറ്റ് നുട്രിഷണൽ പ്ലാറ്റർ എന്നുതന്നെ വിളിക്കാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ദ്യയില്ലാത്ത ഓണം മലയാളിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ഒരു വ്യക്തിക്ക് ഒരു ദിവസം വേണ്ടുന്ന എല്ലാ പോഷകങ്ങളും അടങ്ങുന്നതാണ് ഒരു നേരത്തെ സദ്യ. പൊതുവെ സസ്യാഹാരങ്ങൾ മാത്രം ഉൾക്കൊള്ളിച്ചുള്ളതാണ് സ​ദ്യയെങ്കിലും ധാതുക്കളാൽ സമ്പന്നവും പോഷകമൂല്യം നിറഞ്ഞതുമാണ് ഇത്. ചോറ് മുതൽ പായസം വരെ ഇരുപതിലധികം വിഭവങ്ങൾ ചേർന്ന ഓണസദ്യയെ കംപ്ലീറ്റ് നുട്രിഷണൽ പ്ലാറ്റർ എന്നുതന്നെ വിളിക്കാം. 

ആവശ്യമായ എല്ലാ ഭക്ഷണ ഗ്രൂപ്പുകളിൽ നിന്നുമുള്ള ഇനങ്ങൾ ഉൾപ്പെടുന്ന ഓണസദ്യ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും നൽകും. എരിവും ഉപ്പും പുളിയും ഒക്കെയായി എല്ലാ രുചിമുകുളങ്ങളെയും ഉണർത്തും. രുചിയും പോഷക ഘടകങ്ങളും പൂരകമാക്കാനും സന്തുലിതമാക്കാനുമാണ് സദ്യ പ്രത്യേക ക്രമത്തിൽ വിളമ്പുന്നത്.

ചോറ് മുതൽ പായസം വരെ

ചോറും പരിപ്പുമൊക്കെ ശരീരത്തിനാവശ്യമായ കാർബോഹൈഡ്രേറ്റ് നൽകുമ്പോൾ നിറയെ പച്ചക്കറികളടങ്ങിയ സാമ്പാറും അവിയലും ശരീരത്തിനാവശ്യമായ വിറ്റാമിനുകൾ നൽകും. അവിയലിൽ തേങ്ങ ഉപയോഗിക്കുന്നതുകൊണ്ടുതന്നെ നാരുകളും ശരീരത്തിലെത്തും. രസവും മോരുമൊക്കെ ചേരുമ്പോൾ ദഹനപ്രക്രിയ മെച്ചപ്പെടും. പിന്നെ കാളൻ, പച്ചടി എന്നിവ വയറിന് നല്ലതാണ്. പപ്പടവും അച്ചാറുകളുമൊക്കെ വേണ്ട സോഡിയം ശരീരത്തിലെത്തിയെന്ന് ഉറപ്പാക്കും. പായസമാകട്ടെ ഷുഗറിന്റെ കാര്യം ശ്രദ്ധിക്കും. 

സദ്യയിലെ പ്രധാന വിഭവങ്ങളിൽ ഒന്നായ ഇഞ്ചിക്കറി ദഹനപ്രശ്‌നങ്ങൾക്ക് ഉത്തമ പരിഹാരമാണ്. അപകടകാരികളായ ബാക്ടീരിയകളെയും വൈറസുകളേയും ശരീരത്തിലേക്ക് കടത്തിവിടാതെ ഇത് സംരക്ഷിക്കും. കിച്ചടിക്ക് പ്രധാനമായും ഉപയോഗിക്കുന്ന വെള്ളരിക്കയ്ക്കും പാവയ്ക്കയ്ക്കും ഏറെ ഗുണങ്ങളുണ്ട്. വെള്ളരിക്ക ശരീരത്തിലെ വിഷാംശം പുറംതള്ളുമ്പോൾ പാവയ്ക്കയിൽ നിന്ന് ഇരുമ്പ്, പൊട്ടാസ്യം, ഫൈബർ, ബീറ്റാകരോട്ടിൻ, കാൽസ്യം എന്നിവ ശരീരത്തിലെത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com