ആർത്തവ വേദനയ്‌ക്ക് മെഫ്‌റ്റാൽ; നിരന്തര ഉപയോ​ഗം ഡ്രസ് സിൻഡ്രോമിന് കാരണമാകും, മുന്നറിയിപ്പുമായി സർക്കാർ

ഡ്ര​ഗ് റാഷ് വിത്ത് ഈസ്‌നോഫീലിയ ആൻ സിസ്റ്റമിക് സിംപ്‌റ്റംസ്‌ എന്നതിനെയാണ് ​ഡ്രസ് സിൻഡ്രോം എന്ന് വിളിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഠിനമായ ആർത്തവ വേദന മറികടക്കാൻ പലരും കഴിക്കുന്ന വേദനസംഹാരികളിലൊന്നാണ് മെഫ്‌റ്റാൽ സ്പാസ്. എന്നാൽ മെഫ്‌റ്റാൽ സ്പാസിന്റെ അധിക ഉപയോ​ഗം ഡ്രസ് സിൻഡ്രോം എന്ന അവസ്ഥയ്‌ക്ക് കാരണമാകുമെന്നാണ് ഇന്ത്യൻ ഫാർമകോപീയ കമ്മീഷൻ മുന്നറിയിപ്പ് നൽകുന്നത്. അതിനാൽ ഇതിന്റെ ഉപയോ​ഗത്തിൽ കരുതൽ വേണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.

ഡ്ര​ഗ് റാഷ് വിത്ത് ഈസ്‌നോഫീലിയ ആൻ സിസ്റ്റമിക് സിംപ്‌റ്റംസ്‌ എന്നതിനെയാണ് ​ഡ്രസ് സിൻഡ്രോം എന്ന് വിളിക്കുന്നത്. ഈ മരുന്നിന്റെ ഉപയോ​ഗം മൂലമുണ്ടാകുന്ന അലർജിക് റിയാക്ഷനിൽ ആരോ​ഗ്യപ്രവർത്തകരിലും രോ​ഗികളിലും സൂക്ഷ്മ നിരീക്ഷണം നടത്തേണ്ടതുണ്ടെന്ന് ഐപിസി അറിയിച്ചു. പലവിധ മരുന്നുകളുടെയും ഉപയോ​ഗം കൊണ്ട് ​ഡ്രസ് സിൻഡ്രോം എന്ന അവസ്ഥയുണ്ടാകാം. ​ഗുരുതരമായ അലർജിക് റിയാക്ഷനാണ് ഇത്. പനി, ചർമ്മത്തിൽ ചൊറിച്ചിൽ, ആന്തരികാവയവങ്ങളെ ബാധിക്കുന്ന തരത്തിലും ലക്ഷണങ്ങൾ പ്രകടമാകാം. ഇത്തരത്തിൽ ല​ക്ഷണങ്ങൾ പ്രകടമായാൽ ഉടൻ വൈദ്യസഹായം തേടണമെന്നും ഐപിസി മുന്നറിയിപ്പിൽ പറയുന്നു. 

കൂടാതെ ദഹനക്കുറവ്, മറ്റ് ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവയുള്ളവരിൽ മെഫ്റ്റാല്‍ കഴിക്കുന്നത് സ്ഥിതി വഷളാക്കും. ദീർഘനാൾ മെഫ്റ്റാൽ ഉപയോ​ഗിക്കുന്നത് വയറിൽ അൾസറുണ്ടാകാനും ചികിത്സിച്ചില്ലെങ്കിൽ അത് കാൻസറാകാനും സാധ്യതയുണ്ടെന്ന് വിദ​ഗ്ധർ പറയുന്നു. ഹൃദ്രോഗസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരും ഈ മരുന്ന് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ആര്‍ത്തവ വേദന കൂടാതെ റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് വേദനയ്ക്കും ഇവ കഴിക്കാറുണ്ട്. വയറിളക്കം, ക്ഷീണം, കൈകാലുകളില്‍ നീര്, ചൊറിച്ചില്‍, ഓക്കാനം, മൂത്രമൊഴിക്കുമ്പോള്‍ വേദന, മലത്തില്‍ രക്തം, കണ്ണിലും ചര്‍മത്തിലും മഞ്ഞനിറം തുടങ്ങിയവ മെഫ്റ്റാലിന്റെ പ്രധാന അനന്തരഫലങ്ങളാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com