വിശക്കുമ്പോഴല്ല, സമയം നോക്കി കഴിക്കണം..; ഹൃദ്രോ​ഗത്തെ ഒരുപടി അകറ്റി നിർത്താം

പ്രഭാത ഭക്ഷണം രാവിലെ എട്ട് മണിയോടെയും രാത്രി ഭക്ഷണം ഒൻപതു മണിക്കുള്ളിലും കഴിക്കുന്നതാണ് നല്ലത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വിശക്കുമ്പോഴല്ലേ ഭക്ഷണം കഴിക്കേണ്ടത് എന്നാണ് പലരുടെയും പൊതുധാരണ. എന്നാൽ അങ്ങനെ അല്ല. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ കഴിക്കുന്നതിന് അനുയോജ്യമായ സമയം അടിസ്ഥാനമാക്കി ശരീരത്തിൽ  പ്രവർത്തിക്കുന്ന സ്വഭാവിക ക്ലോക്ക് ആണ് സർക്കാഡിയൻ റിഥം. ഇത് നമ്മുടെ മൊത്തത്തിലുള്ള ആ​രോ​ഗ്യവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് ഈ ക്ലോക്ക്. നേരം തെറ്റി ഭക്ഷണം കഴിച്ചാൽ സർക്കാഡിയൻ റിഥം തെറ്റുകയും ഹൃദ്രോ​ഗ സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്ന് സ്‌പെയ്‌നിലെ ബാര്‍സലോണ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്തും ഫ്രാന്‍സിലെ സെന്റര്‍ ഓഫ്‌ റിസര്‍ച്ച്‌ ഇന്‍ എപ്പിഡെമോളജി ആന്‍ഡ്‌ സ്‌റ്റാറ്റിസ്‌റ്റിക്‌സും ചേർന്ന് നടത്തിയ പഠനത്തിൽ പറയുന്നു. 

ഭക്ഷണം കഴിക്കേണ്ട ശരിയായ നേരം ഏതാണ്

പ്രഭാത ഭക്ഷണം രാവിലെ എട്ട് മണിയോടെയും രാത്രി ഭക്ഷണം ഒൻപതു മണിക്കുള്ളിലും കഴിക്കുന്നതാണ് നല്ലത്. പ്രഭാതഭക്ഷണത്തിന്റെയും അത്താഴത്തിന്റെയും സമയം വൈകിക്കുന്നത്‌ വർധിച്ച ഹൃദ്രോഗസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു.  

ശരാശരി 42 വയസ് പ്രായമുള്ള 1,03,389 പേരില്‍ ഏഴ്‌ വര്‍ഷത്തോളമാണ്‌ പഠനം നടത്തിയത്‌. പഠനസമയത്ത്‌ ഇതില്‍ 2036 പേര്‍ക്ക്‌ ഹൃദ്രോഗം ബാധിക്കപ്പെട്ടു. 24 മണിക്കൂറിനുള്ളിൽ ഒരാൾ എത്ര തവണ കഴിച്ചുവെന്നതും എപ്പോൾ കഴിച്ചുവെന്നതിന്റെയും അടിസ്ഥാനത്തിലായിരുന്നു പഠനം. പഠനത്തിൽ രാവിലെ ഭക്ഷണം കഴിക്കാന്‍ വൈകുന്ന ഓരോ മണിക്കൂറും ഹൃദ്രോഗ സാധ്യത ആറ്‌ ശതമാനം വച്ച്‌ വര്‍ധിച്ചു കൊണ്ടിരിക്കുമെന്ന് കണ്ടെത്തി.

രാത്രിയിലെ ഭക്ഷണം ഒന്‍പത്‌ മണിക്ക്‌ ശേഷം കഴിക്കുന്നവരില്‍ എട്ട്‌ മണിക്ക്‌ മുന്‍പ്‌ ഭക്ഷണം കഴിക്കുന്നവരെ അപേക്ഷിച്ച്‌ ഹൃദ്രോഗ സാധ്യത 28 ശതമാനം അധികമാണെന്നും ഗവേഷകര്‍ പറയുന്നു. നേരത്തെ ഭക്ഷണം കഴിച്ച്‌ രാത്രി മുഴുവനുള്ള ഉപവാസത്തിന്റെ നേരം ഓരോ മണിക്കൂര്‍ വര്‍ധിക്കുന്നതും ഹൃദ്രോഗ സാധ്യത ഏഴ്‌ ശതമാനം വച്ച്‌ കുറയ്‌ക്കുന്നതായും പഠന റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാണിക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com