കരയുമ്പോഴും ചിരിക്കുമ്പോഴും ചുട്ടെരിയുന്ന വേദന, പാസ്ത മാത്രം ഭക്ഷണം; 'തനിക്ക് തന്നോട് തന്നെ അലർജി'യെന്ന് യുവതി

18-ാം വയസിൽ സാം​ഗറൈഡസിന് പോസ്‌ചറൽ ടാക്കിക്കാർഡിയ സിൻഡ്രോം (PoTS) ആണെന്ന് കണ്ടെത്തി
ബെത്ത് സാം​ഗറൈഡസ്/ ഇൻസ്റ്റ​ഗ്രാം
ബെത്ത് സാം​ഗറൈഡസ്/ ഇൻസ്റ്റ​ഗ്രാം

ചിരിക്കുമ്പോഴും കരയുമ്പോഴും ശരീരം ചുട്ടെരിക്കുന്നപോലത്തെ വേദന, അമേരിക്കക്കാരിയായ ബെത്ത് സാം​ഗറൈഡസിന്റെ 
ഈ ദുരിത ജീവിതം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. തനിക്ക് 15 വയസുള്ളപ്പോൾ ശരീരത്തിൽ പ്രത്യക്ഷപ്പെട്ട ഒരു ചുണങ്ങിൽ നിന്നായിരുന്നു തുടക്കം. പിന്നീട് വൃക്കയെ ബാധിക്കുകയായിരുന്നു. അഞ്ച് വർഷമായിട്ടും വേദനയ്‌ക്ക് ശമനമില്ല. എന്തിനോടും ശരീരം പ്രതികരിക്കുന്ന അവസ്ഥ. ഒന്നു ചിരിച്ചാൽ, കരഞ്ഞാൽ എന്തിനേറെ, ഒന്നു ദീർഘനിശ്വാസം എടുത്താൽ പോലും കഠിനമായ ശരീര വേദനയാണ്. ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ്  സാം​ഗറൈഡസ് തന്റെ അവസ്ഥ പുറം ലോകത്തോട് പറഞ്ഞത്.  

ചലിക്കാൻ കഴിയാതെ വരിക, ബോധക്ഷയം, മലബന്ധം തുടങ്ങി നിരവധി ആരോ​ഗ്യപ്രശ്നങ്ങൾ യുവതി നേരിടുന്നുണ്ട്. സ്വന്തമായി നടക്കാനോ എന്തെങ്കിലും ചെയ്യാനോ കഴിയില്ലെന്നും സാം​ഗറൈഡസ് പറയുന്നു. പങ്കാളി സഷ ഹെയാണ് സാം​ഗറൈഡസിന്റെ മുഴുവൻ സമയം കെയർ ടേക്കർ. ഡോക്ടർമാർ അവളെ ഒരു 'മെഡിക്കൽ മിസ്റ്ററി' എന്നാണ് കരുതുന്നത്. അവളുടെ മനോധൈര്യമാണ് അവളുടെ അതിജീവനത്തിന് കാരണമെന്ന് അവർ പറയുന്നു. തനിക്ക് തന്നോട് തന്നെ അലർജി ആണെന്നാണ് അവൾ തന്റെ ആരോ​ഗ്യ അവസ്ഥയിൽ തമാശരൂപേണ പറയുന്നത്.

18-ാം വയസിൽ സാം​ഗറൈഡസിന് പോസ്‌ചറൽ ടാക്കിക്കാർഡിയ സിൻഡ്രോം (PoTS) ആണെന്ന് കണ്ടെത്തി. നിൽക്കുമ്പോൾ ഹൃദയമിടിപ്പ് അസാധാരണമായി കൂടുന്ന അവസ്ഥയാണിത്. ഹൃദയമിടിപ്പ്, നെഞ്ചുവേദന എന്നിവ പോസ്‌ചറൽ ടാക്കിക്കാർഡിയ സിൻഡ്രോം ലക്ഷണങ്ങളാണ്.
എന്നാൽ ചർമ്മവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങൾ എന്തുകൊണ്ടാണെന്ന പരിശോധനയിലാണ് ആരോ​ഗ്യ വിദ​ഗ്ധർ ഇപ്പോൾ. 

താൻ ഒരു കുമിളയ്‌ക്കകത്താണ് ജീവിക്കുന്നത്. തനിക്ക് ചുറ്റും എവിടെയെങ്കിലും ചില സുഗന്ധവ്യഞ്ജനങ്ങളുടെയും ഔഷധസസ്യങ്ങളുടെയും മണം ഉണ്ടെങ്കിൽ ശ്വാസം പെട്ടന്ന് നിലയ്‌ക്കുകയും മുഖത്ത് കടുത്ത പ്രതികരണങ്ങൾ ഉണ്ടാകാനുമിടയുണ്ട്. അതുകൊണ്ട് ഭക്ഷണ കഴിക്കുന്ന കാര്യത്തിൽ വളരെ പേടിയാണ്. പാസ്തയാണ് തന്റെ ഏറ്റവും നല്ല സുഹൃത്ത്, കാരണം അതിനോട് മാത്രമാണ് ശരീരം ഇതുവരെ പ്രതികരിക്കാത്തതെന്നും സാം​ഗറൈഡസ് പറയുന്നു. 

തന്റെ ഈ ആരോ​ഗ്യാവസ്ഥ ആത്മവിശ്വാസത്തെ വളരെ അധികം ബാധിച്ചിരുന്നു. സ്കൂളിൽ പോകുമ്പോൾ കുട്ടികൾ തന്നെ കാണുമ്പോൾ തക്കാളി മുഖം, പിസ ഫെയ്‌സ് എന്നോക്കെ കളിയാക്കുമായിരുന്നു. പിന്നീട് പുറത്തിറങ്ങാൻ മടിയായെന്നും സാം​ഗറൈഡസ് പറഞ്ഞു. ചർമ്മത്തിലെ പ്രശ്നങ്ങൾ കാരണം മേക്കപ്പ് ഇടാൻ ശ്രമിച്ചിരുന്നു. അത് ആത്മവിശ്വാസം നൽകിയിരുന്നു. എന്നാൽ അത് അലർജി ആയതോടെ പൂർണമായി ഒഴിവാക്കാൻ ഡോക്ടർമാർ നിർദേശിച്ചു. 

'എന്നാൽ തോറ്റു പിൻമാറാൻ തയ്യാറായില്ല. മേക്കപ്പിൽ പിന്നീട് ഒരുപാട് ​ഗവേഷണങ്ങൾ നടത്തി. അതിന്റെ ചേരുവകൾ അന്വേഷിച്ച് എനിക്ക് പറ്റുന്നത് ഞാൻ കണ്ടെത്തി. ഇപ്പോൾ എന്റെ മുഖം നന്നായി കാണുമ്പോൾ എനിക്ക് വളരെ അധികം ആത്മവിശ്വാസം തോന്നും'. മേക്കപ്പ് ഇടുമ്പോൾ പുതിയൊരാളാണ് എന്ന് തോന്നാറുണ്ടെന്നും സാം​ഗറൈഡസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com