ബദാം കുതിർത്തു കഴിക്കാം; പോഷകസമ്പുഷ്ടം പ്ലസ് കൂടുതൽ രുചി, പത്ത് ​ഗുണങ്ങൾ

കുതിർത്ത ബദാമിന് പോഷക​ഗുണങ്ങൾ കൂടുതൽ 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പോഷകാഹാരങ്ങളുടെ ലിസ്റ്റ് എടുത്താൽ ഒന്നാമനാണ് ബദാം. പ്രോട്ടീൻ കൊണ്ട് സമ്പുഷ്ടമായ ബദാമിൽ ധാരാളം ഫൈബർ,  വിറ്റാമിൻ ഇ, ഒമേഗ 2 ഫാറ്റി ആസിഡുകൾ, ആന്റി ഓക്‌സിഡന്റുകൾ എന്ന അടങ്ങിയിട്ടുണ്ട്. പോഷകസമ്പുഷ്ടമാണെന്ന് അറിയാമെങ്കിലും പലർക്കും ബദാം കഴിക്കുന്നത് അത്ര ഇഷ്‌ടമുള്ള കാര്യമല്ല. ചവക്കാനുള്ള പ്രയാസമാണ് പലരേയും ബദാം വിരോധികളാക്കുന്നത്. എന്നാൽ ബദാം വെള്ളത്തിൽ കുതിർത്തു കഴിച്ചു നോക്കൂ...

വെള്ളത്തിൽ കുതിർത്ത ബദാം കഴിക്കുന്നത് ദഹനത്തിനും പോഷകങ്ങളെ ആ​ഗിരണം ചെയ്യുന്നതിനും കൂടുതൽ സഹായിക്കും. ബദാം തലേന്ന് വെള്ളത്തിൽ കുതിരാൻ ഇടുന്നതിലൂടെ അതിന്റെ കട്ടികുറയുകയും  രുചിയുള്ളതുമാക്കുന്നു.

കുതിർത്ത ബദാം കഴിക്കുന്നതു കൊണ്ടുള്ള 10 ഗുണങ്ങൾ

ദഹനം എളുപ്പമാക്കും

കുതിർത്ത ബദാം കഴിക്കുന്നത് ശരീരത്തിലെ ദഹനപ്രക്രിയ എളുപ്പമാക്കും. ഇവയിൽ  അടങ്ങിയിട്ടുള്ള ഫൈറ്റിക് ആസിഡ് ഇരുമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കളുമായി ചേരുകയും ഇവ ശരീരത്തിന് ലഭ്യമല്ലാതാക്കുകയും ചെയ്യുന്നു. കുതിർക്കുമ്പോൾ ഫൈറ്റിക് ആസിഡ് നഷ്ടപ്പെടുകയും ബദാമിലെ പോഷകങ്ങളുടെ ജൈവ ലഭ്യത കൂടുകയും ചെയ്യും. മാത്രമല്ല, കുതിർക്കാത്ത ബദാം കഴിച്ചാൽ അവ ശരീരത്തിന് ദഹിപ്പിക്കാൻ താരതമ്യേന ബുദ്ധിമുട്ടായതിനാൽ വയറുവേദന, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാക്കാനും കാരണമാകും.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

ഫൈബർ, പ്രോട്ടീൻ എന്നയുടെ കലവറയാണ് ബദാം. കഴിച്ചാൽ ശേഷം വയറു നിറഞ്ഞ പോലെ തോന്നലുണ്ടാകും. ജങ്ക്ഫുഡിനോടുള്ള ആസക്തി കുറയ്ക്കാൻ ഒരു പരിധിവരെ ഇതു സഹായിക്കും. 

പോഷകങ്ങളുടെ ആഗിരണം വർധിപ്പിക്കുന്നു

കുതിർത്ത ബദാം കഴിക്കുന്നത് പോഷകങ്ങളുടെ ആഗിരണം വർധിപ്പിക്കാൻ സഹായിക്കുന്നു. ബദാം കുതിർക്കുമ്പോൾ ഫൈറ്റിക് ആസിഡും മറ്റ് പോഷക വിരുദ്ധ ഘടകങ്ങ ഇല്ലാതാക്കുന്നു. കുതിർക്കുന്നത് വിറ്റാമിനുകളുടെയും ധാതുക്കളുടെയും ജൈവ ലഭ്യത വർധിപ്പിക്കാനും അവയെ ശരീരം എളുപ്പത്തിൽ ആഗിരണം ചെയ്യാനും സഹായിക്കുന്നു.

തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു

ബദാമിൽ അടങ്ങിയ 'വിറ്റാമിൻ ഇ' തലച്ചോറിൻറെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. കുതിർക്കുമ്പോൾ ബദാമിലെ വിറ്റാമിൻ ഇയുടെ ജൈവ ലഭ്യത കൂടുന്നു. ഇത് ശരീരം കൂടുതൽ എളുപ്പത്തിൽ ആഗിരണം ചെയ്യുന്നു.

കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു

ബദാം കുതിർത്ത് കഴിക്കുന്നത് ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ബദാം മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ ഉറവിടമാണ്. ഇത് മോശം കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ വർധിപ്പിക്കാനും സഹായിക്കും. അതിനാൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

ബദാമിലെ ആരോഗ്യകരമായ കൊഴുപ്പുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കും. ഇതിൽ അടങ്ങിയ മഗ്നീഷ്യം, രക്തപ്രവാഹത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കാൻ സഹായിക്കുന്നു.

ചർമ്മ സംരക്ഷണം

ദിവസവും കുതിർത്ത ബദാം കഴിക്കുന്നത് ചർമ്മത്തെ ചെറുപ്പവും കൂടുതൽ തിളക്കവുമുള്ളതാക്കാൻ സഹായിക്കും. കുതിർത്ത ബദാമിലെ ആരോഗ്യകരമായ കൊഴുപ്പുകൾ ചർമ്മത്തെ ഈർപ്പമുള്ളതാക്കുന്നു. ചർമ്മത്തെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളും ബദാമിൽ അടങ്ങിയിട്ടുണ്ട്.

മുടിയുടെ ആരോഗ്യം മെച്ചപ്പെടുന്നു

കുതിർത്ത ബദാം മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ ബയോട്ടിൻറെ മികച്ച ഉറവിടമാണ്, ഇത് പ്രോട്ടീനുകളുടെയും കൊഴുപ്പുകളുടെയും ദഹനത്തിനും സഹായിക്കുന്നു.

എനർജി ബൂസ്റ്റർ

കുതിർത്ത ബദാം ബി വിറ്റാമിനുകൾ, മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പുകൾ തുടങ്ങിയ ഊർജ്ജം വർധിപ്പിക്കുന്ന പോഷകങ്ങളാൽ സമ്പുഷ്ടമാണ്. ശരീരത്തിന് ഊർജം ഉൽപാദിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താനും ഈ പോഷകങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നു. കുതിർത്ത ബദാം ദഹിക്കാൻ എളുപ്പമാണ്. ഇത് ഊർജ ഉൽപാദനത്തിന് കൂടുതൽ സഹായിക്കുന്നു.

രൂചി കൂടുന്നു

ബദാം കുതിരാൻ വെക്കുന്നത് രുചി കൂട്ടും. അതുകൊണ്ട് കഴിക്കാൻ എല്ലാവരും ഇഷ്ടപ്പെടും. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com