ചർമ്മം പിണങ്ങുമെന്ന ഭയം വേണ്ട, ധൈര്യമായി മേക്കപ്പ് ചെയ്യാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

മേക്കപ്പ് സാധനങ്ങൾ വാങ്ങുമ്പോൾ നല്ല ബ്രാൻ‍ഡ് നോക്കി വാങ്ങാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

'കാലം മാറുമ്പോള്‍ കോലവും മാറും' എന്ന് പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടില്ലെ... കാലം മാറി, സ്ത്രീകളും പുരുഷന്മാരും മേക്കപ്പ് ചെയ്യുക എന്നത് സാധാരണമായി കഴിഞ്ഞു. കാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യുമ്പോള്‍, ആഘോഷങ്ങളില്‍ അങ്ങനെ തുടങ്ങി കിട്ടുന്ന സ്‌പേയിസിലൊക്കെ ചെറുതായെങ്കിലും മേക്കപ്പ് ഉപയോഗിക്കാത്തവര്‍ ഇപ്പോള്‍ വിരളമാണ്.

എന്നാല്‍ മേക്കപ്പ് മൂലം മുഖക്കുരു, ചൊറിഞ്ഞു തടിക്കുക, ചുണ്ടിലെ തൊലിയിളകുക തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇനി പറയുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഇവയെ മാറ്റിനിര്‍ത്താം.

1- മറ്റൊരാള്‍ ഉപയോഗിച്ച മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിക്കാതിരിക്കുക. ഓരേ മേക്കപ്പ് സാധനങ്ങള്‍ പലര്‍ ഉപയോഗിക്കുമ്പോള്‍ അണുബാധ ഉണ്ടാവാന്‍ സാധ്യതയുണ്ട്. കണ്‍കുരു, അരിമ്പാറ, പാലുണ്ണി, ചുണ്ടിന് ചുറ്റും കുമിള തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം.

2- ത്രെഡിങ്, വാക്‌സിങ് ചെയ്ത ശേഷം ആന്റിസെപ്ഫ്ഫിക് ക്രീം പുരട്ടാന്‍ മറക്കരുത്. അണുബാധ തടയാന്‍ ഇവ സഹായിക്കും

3- ഉപയോഗിക്കുന്ന മേക്കപ്പ് സാധനങ്ങളില്‍ ഈര്‍പ്പം കയറാതെ സൂക്ഷിക്കണം. ഈര്‍പ്പമുള്ള വസ്തുക്കളില്‍ ഫംഗസ് വരാന്‍ സാധ്യത കൂടുതലാണ്.

4- രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ മേക്കപ്പ് നന്നായി കഴുകി കളയാന്‍ ശ്രദ്ധിക്കുക. 

5- ചില ഐലൈനറുകളും ഐഷാഡോയും അലര്‍ജിയുണ്ടാക്കാം. കണ്‍പോളകള്‍ക്ക് ചുറ്റും ചൊറിച്ചിലും തടിപ്പും കണ്ണിനു ചുറ്റും തൊലിയിളകുക തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം. ഇത്തരം സാധനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നല്ല ബ്രാന്‍ഡ് നോക്കി വാങ്ങുക.

6- ഒരു മേക്കപ്പ് സാധനങ്ങളും രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ഉപയോഗിക്കരുത്. ഉപയോഗിക്കുമ്പോള്‍ സാധനങ്ങളും കലാവധി കഴിഞ്ഞിട്ടില്ലെന്ന് ഉറപ്പുവരുത്തുക.

7- മേക്കപ്പ് ചെയ്യാന്‍ ഉപയോഗിക്കുന്ന ബ്രഷ് വൃത്തിയായി സൂക്ഷിക്കുക. ക്ലെന്‍സര്‍ അല്ലെങ്കില്‍ ബേബി ഷാംപൂ ഉപയോഗിച്ച് മേക്കപ്പ് ബ്രഷ് വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com