നല്ല കിടിലന്‍ സമൂസയും പരിപ്പുവടയും, ആഹാ! മഴക്കാലത്ത് എങ്ങനെ നോ പറയും? ഈ കൊതിക്ക് പിന്നിലെ കാരണമറിയാമോ?

മഴക്കാലത്ത് എരിവുള്ളതും നല്ല മൊരിഞ്ഞതുമായ പലഹാരങ്ങള്‍ കഴിക്കാന്‍ കൊതിതോന്നുന്നത് എന്തുകൊണ്ടാണെന്നറിയാമോ? 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റുമുറാന്നിരിക്കുന്ന പക്കാവടയും നല്ല മൊരിഞ്ഞ സമൂസയും പരിപ്പുവടയുമൊക്കെ കണ്ടാല്‍ ആര്‍ക്കാണ് വേണ്ടാന്ന് വയ്ക്കാനാകുന്നത്, അതും ഈ മഴക്കാലത്ത്!. കാര്യം, ഇതൊന്നും ആരോഗ്യത്തിനത്ര നല്ലതല്ലെന്ന് നമുക്കൊക്കെ അറിയാമെങ്കിലും കൊതി ഈ അറിവിനെയൊക്കെ കീഴടക്കും. എന്തുകൊണ്ടാണ് മഴക്കാലത്ത് എരിവുള്ളതും നല്ല മൊരിഞ്ഞതുമായ പലഹാരങ്ങള്‍ കഴിക്കാന്‍ കൊതിതോന്നുന്നത് എന്നറിയാമോ? 

വറുത്തതും പൊരിച്ചതും തേടിപ്പോകുന്നത് എന്തുകൊണ്ട്? 

മഴക്കാലത്ത് സൂര്യപ്രകാശം കുറയുന്നത് നമ്മുടെ ഹാപ്പി ഹോര്‍മോണുകളെ ബാധിക്കും. അതുകൊണ്ട് പോസിറ്റീവ് ഹോര്‍മോണുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ക്കായി നമ്മള്‍ കൊതിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. സന്തോഷം പ്രദാനം ചെയ്യുന്ന ഹോര്‍മോണായ സെറോടോണിന്റെ അളവ് മഴക്കാലത്ത് കുറവായിരിക്കും. ശരിയായ സൂര്യപ്രകാശത്തിന്റെ അഭാവം ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ ഉത്പാദനത്തെ ബാധിക്കും. ഈ കുറവുകള്‍ ക്രമീകരിക്കാന്‍ നമ്മുടെ ശരീരം കാര്‍ബോഹൈഡ്രേറ്റ് കണ്ടെത്താന്‍ ശ്രമിക്കും. കാരണം, ഇത് ശരീരത്തിന്റെ സെറോടോണിന്‍ നില ഉത്തേജിപ്പിക്കും. പക്ഷെ, ഈ ഉത്തേജനം അധികനേരം നീണ്ടുനില്‍ക്കില്ല. അതുകൊണ്ടാണ് എപ്പോഴും വിശപ്പ് അനുഭവപ്പെടുന്നത്. 

എരിവിനോടെന്താ ഇത്ര ഭ്രമം? 

വറുത്തതും പൊരിച്ചതും മാത്രമല്ല നല്ല എരിവുള്ള പലഹാരങ്ങളും മഴക്കാലത്ത് പ്രിയപ്പെട്ടവയാണ്. മുളകില്‍ ക്യാപ്‌സൈസിന്‍ എന്ന സംയുക്തം ഉണ്ട്. ഇത് കഴിക്കുമ്പോള്‍ ചൂടുള്ള എന്തോ കഴിച്ചെന്ന സന്ദേശമാണ് ലഭിക്കുന്നത്. ഇതനുസരിച്ചായിരിക്കും തലച്ചോറിന്റെ പ്രതികരണവും, അതോടെ നമ്മള്‍ വിയര്‍ക്കാന്‍ തുടങ്ങും. രക്തപ്രവാഹത്തിലേക്ക് സന്തോഷം ഉളവാക്കുന്ന ഡോപാമൈന്‍ പുറപ്പെടുവിക്കുകയും ചെയ്യും. സ്വാഭാവികമായി എരിവുള്ളവ കഴിക്കുമ്പോള്‍ ലഭിക്കുന്ന ആനന്ദം വീണ്ടും അത് കഴിക്കാന്‍ നമ്മളെ പ്രേരിപ്പിക്കുകയും ചെയ്യും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com