തക്കാളി സോസും കെച്ചപ്പും ഒന്നല്ലേ? അല്ല!; വ്യത്യാസം അറിയാം 

പാസ്ത, പിസ പോലുള്ള മെയിന്‍ കോഴ്‌സ് വിഭവങ്ങളുടെ ചേരുവയായാണ് തക്കാളി സോസ്. ബര്‍ഗര്‍, ഫ്രഞ്ച് ഫ്രൈസ്, നഗ്ഗറ്റ്‌സ് എന്നിവയ്‌ക്കൊപ്പം സൈഡ് ആയി വിളമ്പുന്നതാണ് കെച്ചപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ക്കാളിവില തകൃതിയായി മുന്നേറുകയാണെങ്കിലും തക്കാളിയെ ഒഴിവാക്കി പാചകത്തെക്കുറിച്ച് ചിന്തിക്കാന്‍ അല്‍പം പാടാണ്. അതുകൊണ്ട് തക്കാളിയുടെ പകരക്കാരായി ടൊമാറ്റോ സോസും കെച്ചപ്പും സ്ഥാനം പിടിച്ചിട്ടുണ്ട്. ഇത് കേള്‍ക്കുമ്പോള്‍ ഏഹ് രണ്ടും ഒന്നല്ലേ! എന്നാണോ ചോദ്യം? എങ്കില്‍ അല്ല എന്നാണ് ഉത്തരം. 

എന്താണ് വ്യത്യാസം? 

സംഭവം സോസിന്റെയും കെച്ചപ്പിന്റെയും പ്രധാന ചേരുവ ഒന്നാണെങ്കിലും ഇവ തമ്മില്‍ കാര്യമായ വ്യത്യാസമുണ്ട്. പാസ്ത, പിസ പോലുള്ള മെയിന്‍ കോഴ്‌സ് വിഭവങ്ങളുടെ ചേരുവയായാണ് തക്കാളി സോസ് ഉപയോഗിക്കുന്നത്. ഇത് പലപ്പോഴും പാചകത്തിനിടെ ഫ്രഷ് ആയി തയ്യാറാക്കുകയാണ് പതിവ്. അതേസമയം, ബര്‍ഗര്‍, ഫ്രഞ്ച് ഫ്രൈസ്, നഗ്ഗറ്റ്‌സ് എന്നിവയ്‌ക്കൊപ്പം സൈഡ് ആയി വിളമ്പുന്നതാണ് കെച്ചപ്പ്.

തക്കാളി സോസ് v/s കെച്ചപ്പ്

പഞ്ചസാര - സോസും കെച്ചപ്പും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളിലൊന്ന് ഇവ രണ്ടിലുമുള്ള പഞ്ചസാരയുടെ അളവാണ്. തക്കാളി സോസ് തയ്യാറാക്കാന്‍ തക്കാളിയും കുറച്ച് സുഗന്ധവ്യഞ്ജനങ്ങളും മാത്രം മതി. ഇതില്‍ പഞ്ചസാര ഉപയോഗിക്കുകയേ ഇല്ല. അതേസമയം, കെച്ചപ്പില്‍ പഞ്ചസാര തക്കാളിക്കൊപ്പം തന്നെ പ്രാധാന്യമുള്ള ചേരുവയാണ്. അതുകൊണ്ട് സോസും കെച്ചപ്പും തിരിച്ചറിയാനുള്ള എളുപ്പവഴികളിലൊന്നാണ് പഞ്ചസാര.

ടെക്‌സ്ചര്‍ - കെച്ചപ്പിനെ അപേക്ഷിച്ച് സോസിന് കുറച്ചുകൂടി കട്ടിയുണ്ടാകും. സോസില്‍ തക്കാളി കഷ്ണങ്ങളോ മറ്റ് ചേരുവകളോ ചിലപ്പോള്‍ കണ്ടേക്കാം. അതേസമയം കെച്ചപ്പിന് വളരെ സമൂത്ത് ആയിട്ടുള്ള കണ്‍സിസ്റ്റന്‍സി ആണ്. കെച്ചപ്പ് തയ്യാറാക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നതും ഈ പരുവത്തിലേക്ക് എത്തിക്കേണ്ടതുകൊണ്ടാണ്. 

തയ്യാറാക്കുന്ന വിധം - ഇവ രണ്ടും തയ്യാറാക്കുന്ന വിധവും വ്യത്യസ്തമാണ്. ടൊമാറ്റോ സോസ് എളുപ്പത്തില്‍ വീട്ടിലുണ്ടാക്കാവുന്നതാണെങ്കില്‍ കെച്ചപ്പ് അങ്ങനെയല്ല. ഇത് പൊതുവേ വാണിജ്യാടിസ്ഥാനത്തിലാണ് നിര്‍മ്മിക്കുന്നത്. കെച്ചപ്പ് കൂടുതല്‍ കാലം കേടുകൂടാതെയിരിക്കാനുള്ള ചേരുവകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. 

നിറം - സോസും കെച്ചപ്പും തമ്മില്‍ എളുപ്പത്തില്‍ തിരിച്ചറിയണമെങ്കില്‍ നിറം നോക്കുന്നതാണ് നല്ലത്. നല്ല ഡാര്‍ക്ക് ചുവപ്പ് നിറത്തിലുള്ളതാണെങ്കില്‍ അത് കെച്ചപ്പ് ആയിരിക്കും. അതേസമയം, ഇളം ചുവപ്പ് നിറത്തിലുള്ളതാണെങ്കില്‍ സോസായിരിക്കും. 

അസിഡിറ്റി ലെവല്‍ - ഇവ രണ്ടും തമ്മിലുള്ള മറ്റൊരു പ്രധാന വ്യത്യാസം അസിഡിറ്റി ലെവലാണ്. കെച്ചപ്പില്‍ വിനാഗിരി അടങ്ങിയിട്ടുള്ളതുകൊണ്ട് ഒരു ചെറിയ കിക്ക് കിട്ടും. അതേസമയം സോസില്‍ വിനാഗിരി ഇല്ലാത്തതുകൊണ്ടുതന്നെ കെച്ചപ്പിനെ അപേക്ഷിച്ച് ആസിഡ് നില കുറവായിരിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com