ഒരു സോപ്പ് ഉപയോ​ഗിച്ചാണോ എല്ലാവരും കുളിക്കുന്നത്!, അണുക്കളെ നശിപ്പിക്കുന്നതല്ലേ എന്ന് കരുതരുത്; അറിയാം 

സോപ്പിലും ചിലതരം അണുക്കൾ നിലനിൽക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. സോപ്പിൽ തുടരുന്ന ബാക്ടീരിയകൾ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചായകപ്പ്, ചീപ്പ്, തോർത്ത് തുടങ്ങിയവയൊന്നും പങ്കുവയ്ക്കുന്നത് നല്ലതല്ലെന്ന് നമുക്കെല്ലാവർക്കുമറിയാം. അതുകൊണ്ട് സ്വന്തം പേരെഴുതിയ കപ്പ് മുതൽ പല നിറങ്ങളിലുള്ള തോർത്തുകൾ വരെ എല്ലാ വീടുകളിലുമുണ്ടാകും. അബദ്ധത്തിൽ പോലും മാറിയെടുത്ത് ഉപയോ​ഗിക്കാതിരിക്കാനാണ് ഇത്തരം അടയാളങ്ങളെല്ലാം. ഇങ്ങനെയൊക്കെയാണെങ്കിലും പലരും മറന്നുപോകുന്ന ഒന്നുണ്ട്, സോപ്പ്. ഓരേ വീട്ടിലുള്ളവർ ഒരു സോപ്പ് ഉപയോ​ഗിച്ച് കുളിക്കുന്നത് ആരും കാര്യമാക്കാറില്ലെന്നതാണ് വാസ്തവം. സോപ്പ് അണുക്കളെ നശിപ്പിക്കുന്ന ഒന്നാണല്ലോ എന്ന് കരുതിയാകും ഇത്. പക്ഷെ, സോപ്പിലും ചിലതരം അണുക്കൾ നിലനിൽക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. 

സോപ്പിൽ തുടരുന്ന ബാക്ടീരിയകൾ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടരാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല. രണ്ട് മുതൽ അഞ്ച് വരെ വ്യത്യസ്ത തരം അണുക്കൾ സോപ്പിൽ നിലനിൽക്കാമെന്നാണ് 2006ൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്. 2015ൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തിലാകട്ടെ  62 ശതമാനം ബാർ സോപ്പുകളും അണുക്കളുടെ സാന്നിധ്യമുള്ളവയാണെന്നാണ് കണ്ടെത്തിയത്. ഇ-കോളി, സാൽമണെല്ല, ഷിഗെല്ല ബാക്ടീരിയകളും നോറോവൈറസ്, റോട്ടാവൈറസ്, സ്റ്റാഫ് പോലുള്ള വൈറസുകളും സോപ്പിൽ തങ്ങി നിന്ന് ശരീരത്തിലെ മുറിവിലൂടെയും മറ്റും അകത്ത് കടക്കാമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. 

ലിക്വിഡ് സോപ്പോ ബോഡി വാഷോ ഉപയോഗിക്കുന്നത് സോപ്പ് പങ്കുവയ്ക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ നല്ലതാണ്. ഉപയോഗ ശേഷം സോപ്പ് കട്ട ഉണക്കി സൂക്ഷിക്കാനും മറക്കരുത്. കാരണം, നനഞ്ഞ പ്രതലങ്ങളിലാണ് ബാക്ടീരിയ വളരാൻ സാധ്യതയുള്ളത്. മറ്റൊരാൾ ഉപയോ​​ഗിച്ച സോപ്പ് അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോ​​ഗിക്കേണ്ടിവരുമ്പോൾ രണ്ട് തവണയെങ്കിലും നന്നായി കഴുകിയ ശേഷം മാത്രം ഉപയോ​ഗിക്കാൻ ശ്രദ്ധിക്കണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com