ആയുസ്സ് കൂട്ടണോ? ഈ എട്ട് മാറ്റങ്ങൾ വരുത്തൂ, 24 വർഷം കൂടുതൽ ജീവിക്കാം

ജീവിതചര്യയിൽ ആരോ​ഗ്യകരമായ എട്ട് മാറ്റങ്ങൾ വരുത്തുന്നതിലൂടെയാണ് ആയുസ്സ് വർധിപ്പിക്കാനാകുന്നതെന്നാണ് ഗവേഷകർ പറയുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

യുസ്സ് അൽപം കൂട്ടാം എന്നു പറഞ്ഞാൽ ആർക്കാണ് സന്തോഷമാകാത്തത്? പ്രിയപ്പെട്ടവർക്കൊപ്പം ദീർഘനാൾ ജീവിച്ചിരിക്കണം എന്നുതന്നെയാണ് എല്ലാവരുടെയും ആ​ഗ്രഹം. എന്നാലിതാ ഒരു സന്തോഷവാർത്ത, ആരോ​ഗ്യകരമായ ജീവിതരീതി പിന്തുടർന്നാൽ ആയുസ്സ് അൽപം കൂടി വർധിപ്പിക്കാമെന്നാണ് ഇല്ലിനോയിൽ നിന്നുള്ള ​ഗവേഷകരുടെ പുതിയ കണ്ടുപിടുത്തം. ജീവിതചര്യയിൽ ആരോ​ഗ്യകരമായ എട്ട് മാറ്റങ്ങൾ വരുത്തുന്നതിലൂടെയാണ് ഇത് സാധിക്കുന്നതെന്നാണ് ഗവേഷകർ പറയുന്നത്.

എട്ട് മാറ്റങ്ങൾ ഇവ

കായിക പ്രവർത്തനങ്ങളിൽ സജീവമാകുക, പുകവലി ഉപേക്ഷിക്കുക, സമ്മർദം നിയന്ത്രിക്കുക, നല്ല ഭക്ഷണരീതി പിന്തുടരുക, അമിത മദ്യപാനം ഒഴിവാക്കുക, മതിയായ ഉറക്കം പാലിക്കുക, ആരോ​ഗ്യകരമായ സാമൂഹിക ബന്ധങ്ങൾ പുലർത്തുക, ലഹരിക്ക് അടിമയാകാതിരിക്കുക തുടങ്ങിയ മാറ്റങ്ങളായി ​ഗവേഷകർ പഠനത്തിലൂടെ കണ്ടെത്തിയത്.

 24 വർഷം കൂടുതൽ!

2011-നും 2019-നും ഇടയിൽ ശേഖരിച്ച വിവരങ്ങളാണ് പഠനത്തിന് ഉപയോ​ഗിച്ചത്. സൈന്യത്തിൽ നിന്ന് വിരമിച്ച നാൽപതിനും തൊണ്ണൂറ്റിയൊമ്പതിനും ഇടയിൽ പ്രായമുള്ള ആളുകളുടെ വിവരങ്ങളാണ് ഉപയോ​ഗിച്ചത്. എട്ട് ആരോ​ഗ്യകരമായ ശീലങ്ങൾ ജീവിതത്തിൽ പാലിച്ചവരിൽ അല്ലാത്തവരെ അപേക്ഷിച്ച് മരണസാധ്യത 13 ശതമാനം കുറവായിരുന്നെന്ന് പഠനത്തിൽ കണ്ടെത്തി. 40 വയസ്സോടെ ഈ ശീലങ്ങൾ സ്വീകരിച്ചവർ മറ്റുള്ളവരെ അപേക്ഷിച്ച് 24 വർഷത്തോളം കൂടുതൽ ജീവിച്ചേക്കാമെന്നും ​ഗവേഷകർ പറയുന്നു. 

അകാലമരണം ഒഴിവാക്കണോ?

ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കുന്നതും ലഹരിക്ക് അടിമപ്പെടുന്നതും ആയുസ്സ് നിർണയിക്കുന്നതിൽ പ്രധാന ഘടകങ്ങളാണെന്നും സമ്മർദം, അമിത മദ്യപാനം, മോശം ഭക്ഷണക്രമം, മതിയായ ഉറക്കമില്ലായ്മ എന്നിവ 20-30 ശതമാനം മരണസാധ്യത വർധിപ്പിക്കുമെന്നും ഗവേഷകർ പറയുന്നു. ആരോ​ഗ്യകരമായ സാമൂഹിക ബന്ധങ്ങൾ ഇല്ലാത്തത് മരണസാധ്യത അഞ്ച് ശതമാനം വർദ്ധിപ്പിച്ചെന്ന് കണ്ടെത്തി. മാനസികാരോ​ഗ്യത്തിനും ആയുസ്സിന്റെ കാര്യത്തിൽ വലിയ പങ്കുണ്ട്. ഉത്കണ്ഠ, വിഷാദം തുടങ്ങിയവ അകാലമരണസാധ്യത എട്ടുശതമാനമായി വർധിപ്പിക്കുമെന്നാണ് ​ഗവേഷകർ പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇ്‌പ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com