പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ശരീരത്തില്‍ ഒമേഗ 3 കുറവാണോ? എങ്ങനെ അറിയാം? ഈ 5 മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കൂ

ഒമേഗ 3യുടെ സാന്നിധ്യം കുറയുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. എന്നാല്‍ ഇത് തിരിച്ചറിയുന്നത് എങ്ങനെയാണ്? ശരീരം പ്രകടിപ്പിക്കുന്ന ചില മുന്നറിയിപ്പുകള്‍ ഇവയാണ്... 

മേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം കഴിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയാറുണ്ടെങ്കിലും മറ്റുപല വിറ്റാമിനുകള്‍ക്കും ധാതുക്കള്‍ക്കും നല്‍കുന്ന ശ്രദ്ധ പലരും ഇക്കര്യത്തില്‍ കാണിക്കാറില്ലെന്നത് വാസ്തവമാണ്. ശരീരത്തില്‍ ഒമേഗ 3യുടെ സാന്നിധ്യം കുറയുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. എന്നാല്‍ ഇത് തിരിച്ചറിയുന്നത് എങ്ങനെയാണ്? ഒമേഗ 3 കുറയുമ്പോള്‍ ശരീരം പ്രകടിപ്പിക്കുന്ന ചില മുന്നറിയിപ്പുകള്‍ അറിയാം...

സന്ധി വേദന

കാല്‍സ്യം കുറവുമായി ബന്ധപ്പെട്ടുണ്ടാകുന്നതാണ് സന്ധി വേദന എന്നാണ് നമ്മളില്‍ പലരും കരുതാറുള്ളത്. എന്നാലിത് ശരീരത്തില്‍ ഒമേഗ 3 കുറയുന്നതിന്റെയും ലക്ഷണമാകാം. ഒമേഗ 3 എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നും ഒടിവ്, സന്ധിവാതം, അസ്ഥി സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ തടയാന്‍ സഹായിക്കുമെന്നും ഗവേഷണങ്ങള്‍ പറയുന്നു. 

ക്ഷീണം

കടുത്ത ക്ഷീണം തോന്നാറുണ്ടോ? മുമ്പ് അനായാസം ചെയ്തിരുന്ന ദൈനംദിന ജോലിയാക്കാന്‍ കഴിയാതാകുന്നുണ്ടോ? ഇത് ഒമേഗ 3 കുറവാണെന്നതിന്റെ സൂചനയായിരിക്കും. കോശങ്ങളില്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്ന അഡിനോസിന്‍ ട്രൈഫോസ്‌ഫേറ്റ് (എടിപി) ഉത്പാദിപ്പിക്കുന്നത് ഒമേഗ 3 ആണ്. പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം അനുഭവപ്പെടാറുണ്ടെങ്കിലും ഭക്ഷണത്തില്‍ ഫാറ്റി ആസിഡുകള്‍ കുറയുന്നതും അതിലൊന്നാണ്. 

നഖങ്ങള്‍ പെട്ടെന്ന് പൊട്ടുന്നത്

നഖം പെട്ടെന്ന് പൊട്ടിപോകുന്നെന്ന പരാതി പലരും പറയാറുണ്ട്. ഇതിന്റെ കാരണങ്ങളിലൊന്ന് ഒമേഗ 3യുടെ അഭാവമായിരിക്കാം. നഖത്തിലെ കോശങ്ങള്‍ക്ക് പോഷണം നല്‍കാന്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ സഹായിക്കും. നഖങ്ങളുടെ ആരോഗ്യത്തിനും തിളക്കത്തിനും പിന്നിലെ കാരണം ഇതാണ്. അതുകൊണ്ട് ആരോഗ്യകരമായി നഖങ്ങള്‍ വളരണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുകയും, ഒമേഗ 3 അടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്തുകയും വേണം.

വരണ്ട ചര്‍മ്മം

ആരോഗ്യമുള്ളതും തിളക്കമാര്‍ന്നതുമായ ചര്‍മ്മമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. വരണ്ട ചര്‍മ്മത്തിന് പലരും കാലാസ്ഥയിലെ മാറ്റത്തെയോ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങളെയോ ആണ് കുറ്റപ്പെടുത്താറുള്ളത്. എന്നാല്‍ ഇത് നിങ്ങളുടെ ശരീരത്തില്‍ ആവശ്യത്തിന് ഒമേഗ 3 ഇല്ലെന്നതിന്റെ സൂചന കൂടെയാണ്. അതുകൊണ്ട് ചര്‍മ്മത്തില്‍ എന്തെങ്കിലും അസ്വസ്ഥതകള്‍ അനുഭവപ്പെടുകയോ വരണ്ട പാടുകളോ ചുവന്നിരിക്കുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഭക്ഷണത്തില്‍ ഒമേഗ 3 വര്‍ദ്ധിപ്പിക്കണം.

ബ്രെയിന്‍ ഫോഗ്

ചിന്തകളില്‍ വ്യക്തത കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണ് ബ്രെയിന്‍ ഫോഗ്. കാര്യങ്ങള്‍ ഓര്‍ത്തിരിക്കാന്‍ ബുദ്ധിമുട്ട് തോന്നുന്നതും പ്രധാനപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെവരുന്നതുമൊക്കെ ഓമേഗ 3 കുറവാണെന്നതിന്റെ സൂചനയായിരിക്കാം. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും വിഷാദരോഗം തടയാനുമൊക്കെ ഓമേഗ 3 സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com