എന്നും രാവിലെ കുതിർത്ത ഉലുവ കഴിക്കാം; ​ഗുണങ്ങളറിയാം 

രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത ഉലുവ കഴിക്കുന്നത് ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്. ഇത് ഉലുവയിലെ ഫൈബർ കണ്ടന്റ് വർദ്ധിപ്പിക്കാൻ സഹായിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മ്മുടെയെല്ലാം അടുക്കളയിലെ സ്ഥിരം സാന്നിധ്യമാണ് ഉലുവ. ശരീരഭാരം കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനുമൊക്കെ ഉലുവ നല്ലതാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും അനാരോ​ഗ്യകരമായ കൊഴുപ്പിനെ ഇല്ലാതാക്കാനും സഹായിക്കുന്ന ഉലുവയിൽ വിറ്റാമിൻ എ, സി, ഫൈബർ എന്നിവയൊക്കെ അടങ്ങിയിട്ടുമുണ്ട്. 

രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത ഉലുവ കഴിക്കുന്നത് ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്. ഇത് ഉലുവയിലെ ഫൈബർ കണ്ടന്റ് വർദ്ധിപ്പിക്കാൻ സഹായിക്കും. ഇങ്ങനെ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഏറെ നല്ലതാണ്. ഉലുവ ചൂടുവെള്ളത്തിലിട്ട് കുതിർത്തശേഷം ആ വെള്ളം കുടിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാനും ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും. കുതിർത്ത ഉലുവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിൻറെയും തലമുടിയുടെയും ആരോഗ്യത്തിനും നല്ലതാണ്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com