വ്യായാമം ചെയ്തിട്ടും ഭക്ഷണം കുറച്ചിട്ടും വണ്ണം കുറയുന്നില്ലേ? കാരണം തലച്ചോറാകാം 

അമിതവണ്ണമുള്ള ആളുകളുടെ തലച്ചോര്‍ പോഷകങ്ങളോട് വ്യത്യസ്തമായ രീതിയിലായിരിക്കും പ്രതികരിക്കുക എന്നാണ് പഠനത്തില്‍ പറയുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വ്യായാമം ചെയ്തും ഭക്ഷണം നിയന്ത്രിച്ചുമൊക്കെ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിച്ചിട്ടും പരാജയമാണോ ഫലം? അങ്ങനെയാണെങ്കില്‍ അതിന് പിന്നിലെ മറ്റൊരു കാരണം കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനം. ശരീരഭാരം കുറയ്ക്കണമെന്ന ഇച്ഛാശക്തിക്കൊപ്പം ഭക്ഷണത്തോട് നിങ്ങളുടെ തലച്ചോര്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതും വലിയ മാറ്റമുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അമിതവണ്ണമുള്ള ആളുകളുടെ തലച്ചോര്‍ പോഷകങ്ങളോട് വ്യത്യസ്തമായ രീതിയിലായിരിക്കും പ്രതികരിക്കുക എന്നാണ് പഠനത്തില്‍ പറയുന്നത്. 

40വയസ്സിനും 60നും ഇടയിലുള്ള ആളുകളിലാണ് പഠനം നടത്തിയത്. ഇതില്‍ പകുതിപ്പേര്‍ അമിതവണ്ണമുള്ളവരും ബാക്കിയുള്ളവര്‍ ശരാശരി ശരീരഭാരത്തോട് കൂടിയവരുമാണ്. രണ്ട് വിഭാഗത്തിലേയും ആളുകളുടെയും തലച്ചോര്‍ എങ്ങനെയാണ് ഭക്ഷണത്തോട് പ്രതികരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഗ്ലൂക്കോസ്, കൊഴുപ്പ്, വെള്ളം എന്നിവയടങ്ങിയ വ്യത്യസ്ത ഭക്ഷണങ്ങള്‍ പരീക്ഷിച്ചു. ഇവ വ്യത്യസ്ത ദിവസങ്ങളില്‍ പഠനത്തില്‍ പങ്കെടുത്തവര്‍ക്ക് നല്‍കി. 

ഭക്ഷണം നല്‍കി അര മണിക്കൂറിനിടെ തലച്ചോര്‍ എങ്ങനെയാണ് പ്രതികരിക്കുന്നത് എന്ന് എംആര്‍എ സ്‌കാനിങ് ഉപയോഗിച്ച് നിരീക്ഷിച്ചു. രക്തത്തിലെ ഹോര്‍മോണ്‍ അളവും വിശപ്പിന്റെ തീവ്രതയും ഇതോടൊപ്പം അളന്നു. പൊണ്ണത്തടിയില്ലാത്ത ആളുകളുടെ തലച്ചോറില്‍ പോഷകങ്ങളോടുള്ള പ്രതികരണമായി തലച്ചോറിലെ റിവാര്‍ഡ് സെന്ററുകള്‍ ഉചിതമായി സജീവമാകുന്നതായി കണ്ടെത്തി. എന്നാല്‍ ശരീരഭാരം കൂടുതലുള്ളവരില്‍ തലച്ചോറിന്റെ ഇതേ ഭാഗങ്ങള്‍ സജീവമാകാത്തതായും കണ്ടെത്തി. ഇതാണ് പലപ്പോഴും അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കുന്നത്. അങ്ങനെവരുമ്പോള്‍ ശരീരഭാരം കുറയ്ക്കുക എന്നത് ഒരു അപ്രാപ്യമായ ലക്ഷ്യമായി അവശേഷിക്കും.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com