രുചിയില്‍ മാത്രമല്ല ഗുണത്തിലും മുന്നില്‍; സപ്പോട്ട വയറിന് ബെസ്റ്റ് 

സപ്പോട്ട ദഹനത്തിന് നല്ലതാണെന്ന് കേട്ടിട്ടുണ്ടോ? ഡയറ്ററി ഫൈബറിന്റെ അളവ് കൂടുതലുള്ള സപ്പോട്ടയുടെ ​ഗുണങ്ങളറിയാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബ്രൗണ്‍ നിറത്തില്‍ ഒരു ബോള്‍ പോലിരിക്കുന്ന സപ്പോട്ട രുചിയില്‍ മാത്രമല്ല ഗുണത്തിന്റെ കാര്യത്തിലും മുന്നിലാണ്. എല്ലുകള്‍ക്ക് മുതല്‍ ഹൃദയം, ചര്‍മ്മം, ശ്വാസകോശം എന്നിവയ്‌ക്കെല്ലാം സപ്പോട്ട നല്ലതാണെന്ന് പറയാറുണ്ട്. എന്നാല്‍ സപ്പോട്ട ദഹനത്തിന് നല്ലതാണെന്ന് കേട്ടിട്ടുണ്ടോ?

ഒരു സപ്പോട്ടപ്പഴത്തില്‍ ഏകദേശം ഒന്‍പത് ഗ്രാം ഫൈബര്‍ ഉണ്ട്. ഡയറ്ററി ഫൈബറിന്റെ അളവ് കൂടുതലുള്ളതുകൊണ്ട് സപ്പോട്ടയ്ക്ക് ഒരുപാട് പോഷകഗുണങ്ങള്‍ ഉണ്ട്. മലബന്ധം പതിവായി അലട്ടുന്നവരാണെങ്കില്‍ സപ്പോട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഫ്‌ളേവനോയിഡുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം, ഗ്യാസ്‌ട്രൈറ്റിസ് എന്നിവ തടയുന്ന ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും സപ്പോട്ടയ്ക്കുണ്ട്. 

വന്‍കുടലിലെ കാന്‍സര്‍ സാധ്യത കുറയ്ക്കാനും സപ്പോട്ട സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. സപ്പോട്ടയില്‍ കലോറി കുറവാണ്, എന്നിരുന്നാലും ദീര്‍ഘനേരം വയര്‍ നിറഞ്ഞിരിക്കുന്നതായി തോന്നും. അതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പറ്റിയ പഴമാണിത്. ഇവയുടെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com