സ്ട്രെസ് കൂടുതലാണോ? സമ്മർദ്ദം അകറ്റാൻ ഇവ കഴിക്കാം 

സമ്മർദ്ദ​ത്തെ അകറ്റിനിർത്താൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജീവിതത്തിൽ ഒരുഘട്ടത്തിലല്ലെങ്കിൽ മറ്റൊരുഘട്ടത്തിൽ സമ്മർദ്ദം അനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല. ചിലർക്കാണെങ്കിൽ സമ്മർദ്ദം ഒഴിഞ്ഞ നേരവുമുണ്ടാകില്ല. പക്ഷെ അമിതസമ്മർദ്ദം ശരീരത്തിന്റെയും മനസ്സിന്റെയും ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് സമ്മർദ്ദ​ത്തെ അകറ്റിനിർത്താൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം. 

പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളുമൊക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കൊഴുപ്പ് കുറഞ്ഞ പ്രോട്ടീൻ കഴിക്കുന്നത് നല്ലതാണ്. ആന്റി ഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയ പഴങ്ങളും സ്ട്രെസ് കുറയ്ക്കാന്‌‍ സഹായിക്കും. ഇവ ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും.  കഫീൻ, മദ്യം, സംസ്‌കരിച്ച ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കണം.

തണ്ണിമത്തനിൽ ധാരാളം വിറ്റാമിനുകളും പൊട്ടാസ്യവും മഗ്‌നീഷ്യവും അടങ്ങിയിട്ടുള്ളതിനാൽ പല രോഗങ്ങൾക്കുമുള്ള പ്രതിവിധിയാണ്. ഒപ്പം രക്തസമ്മർദ്ദം കുറയ്ക്കാനും തണ്ണിമത്തൻ കഴിക്കുന്നത് നല്ലതാണ്. ഓറഞ്ച് കഴിക്കുന്നത് സ്ട്രെസ് ഹോർമോണുകളെ കുറച്ചുകൊണ്ടുവരാൻ സഹായിക്കും. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ടെന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കും. കിവി സമ്മർദ്ദമകറ്റി നല്ല ഉറക്കം സമ്മാനിക്കുന്ന പഴമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com