മൂത്രത്തിൽ രക്തം, ഇരിക്കാനും നിൽക്കാനും വയ്യ; വൃക്കയിൽ കല്ലുകൾ? ചില അസാധാരണ ലക്ഷണങ്ങൾ 

വൃക്കയിൽ കല്ലുകളുടെ സാന്നിധ്യം സൂചിപ്പിക്കുന്ന ചില അസാധാരണമായ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം
പ്രതീകാത്മീക ചിത്രം
പ്രതീകാത്മീക ചിത്രം

രീരത്തിൽ അലിഞ്ഞുചേർന്ന ചില ധാതുക്കളുടെയും ലവണങ്ങളുടെയും അളവ് കൂടുമ്പോൾ അവ കല്ലുകളായി വൃക്കയിൽ അടിഞ്ഞുകൂടി അതികഠിനമായ വേദന ഉണ്ടാക്കും. മിക്ക ആളുകൾക്കും വൃക്കയിലെ കല്ലുകളുടെ പൊതുവായ ലക്ഷണങ്ങളെക്കുറിച്ച് ധാരണയുണ്ട്, പക്ഷെ വൃക്കയിൽ കല്ലുകളുടെ സാന്നിധ്യം സൂചിപ്പിക്കുന്ന ചില അസാധാരണമായ ലക്ഷണങ്ങളും ഉണ്ട്. ഇവ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം. 

മൂത്രത്തിൽ രക്തം
ഹെമറ്റൂറിയ എന്നാണ് ഈ ലക്ഷണം അറിയപ്പെടുന്നത്. കല്ലുകൾ നീങ്ങുകയോ മൂത്രനാളിയിലെ പാളിയിൽ സ്ക്രാച്ച് ഉണ്ടാകുകയോ ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇത് ​ഗുരുതരമല്ലെങ്കിലും ലക്ഷണം കണ്ടാൽ മറ്റ് ആരോ​ഗ്യപ്രശ്നങ്ങളില്ലെന്ന് പരിശോധിച്ചുറപ്പിക്കണം. 

മൂത്രമൊഴിക്കുമ്പോൾ വേദന
കല്ലുകൾ മൂത്രാശയത്തിലും മൂത്രദ്വാരത്തിലും അസ്വസ്ഥതയുണ്ടാക്കുമ്പോഴാണ് മൂത്രമൊഴിക്കുമ്പോൾ അസ്വസ്ഥതയും വേദനയും ഉണ്ടാകുന്നത്. അതുകൊണ്ട് ഇങ്ങനെ വേദന തോന്നുമ്പോൾ ഉടനെ ഡോക്ടറെ സമീപിക്കണം. 

പനിയും വിറയലും
വൃക്കയിലെ കല്ലുകൾ മൂലമുള്ള പനിയും വിറയലും അസാധാരണമാണെങ്കിലും ചിലരിൽ ഈ ലക്ഷണം കാണാറുണ്ട്. കല്ലുകൾ മൂത്രനാളിയിൽ അണുബാധയുണ്ടാക്കുമ്പോഴാണ് പനിയും വിറയലും ഉണ്ടാകുന്നത്.

മൂത്രത്തിൽ അമിതമായ പത, രൂക്ഷമായ ഗന്ധം
വൃക്കയിലെ കല്ലുകൾ മൂത്രത്തിൽ ദുർഗന്ധം വമിപ്പിക്കും. കല്ലുകൾ മൂലം മൂത്രനാളിയിലുണ്ടാകുന്ന ബാക്ടീരിയ മൂലമാണ് ഇത് സംഭവിക്കുന്നത്. 

ക്ഷീണം
കല്ലുകളിൽ നിന്ന് മുക്തി നേടാനുള്ള ശരീരം ശ്രമിക്കുമ്പോഴും സമ്മർദ്ദവും വീക്കവും ഉണ്ടാകും. ഇത് കടുത്ത ക്ഷീണത്തിനും തളർച്ചയ്ക്കും കാരണമാകും. 

മരവിപ്പ്
കല്ലുകൾ മൂത്രനാളിയിലെ ഞരമ്പുകളെ ബാധിക്കുമ്പോൾ കാലുകളിലും അരയിലും നടുവിനും മരവിപ്പ് അനുഭവപ്പെടാം.

ഇരിക്കാനും നിൽക്കാനും ബുദ്ധിമുട്ട്
മൂത്രനാളിയിലെ ഞരമ്പുകളെ കല്ലുകൾ ഞെരുക്കുമ്പോഴാണ് നടക്കാനോ ദീർഘനേരം ഇരിക്കാനോ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com