നീണ്ട നഖം വേണമെന്ന് കൊതിക്കാറുണ്ടോ? ഭക്ഷണത്തിൽ ശ്രദ്ധിക്കണം, ഇവ കഴിക്കാം

വരണ്ടതും പൊട്ടിയതുമായ നഖങ്ങൾ കാൽസ്യക്കുറവിന്റെ സൂചനയാണ്. അതുകൊണ്ട് ആഹാരത്തിൽ ശ്രദ്ധിക്കുന്നത് നഖത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും
പ്രതീകാത്മീക ചിത്രം
പ്രതീകാത്മീക ചിത്രം

റ്റുള്ളവരുടെ കൈവിരലുകളിൽ നീണ്ട നഖം കാണുമ്പോൾ അതുപോലെ വളർത്തി മിനുക്കി നെയിൽ പോളിഷിട്ട് ഭം​ഗിയായി വയ്ക്കണം എന്ന് കൊതിക്കാറില്ലേ? പക്ഷെ വളർത്തിത്തുടങ്ങുമ്പോൾ പെട്ടെന്ന് പൊട്ടിപ്പോകുന്നത് ഈ പരിശ്രമം പാതിവഴിയിൽ ഉപേക്ഷിക്കാൻ പലപ്പോഴും കാരണമായിട്ടുണ്ടാകും. നഖങ്ങൾ തുടർച്ചയായി പൊട്ടുന്നത് കരൾ, വൃക്ക രോ​ഗങ്ങളുടെയും എല്ലുകളുടെ ബലക്ഷയത്തിന്റെയും സൂചനയാണ്. 

കഴിക്കുന്ന ഭക്ഷണത്തിൽ ആവശ്യത്തിന് ഒമേഗ -3 ഇല്ലെങ്കിൽ നഖങ്ങളിൽ വിള്ളലുകൾ ഉണ്ടാകും. വരണ്ടതും പൊട്ടിയതുമായ നഖങ്ങൾ കാൽസ്യക്കുറവിന്റെ സൂചനയാണ്. അതുകൊണ്ട് ആഹാരത്തിൽ ശ്രദ്ധിക്കുന്നത് നഖത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. 

മുട്ട: വിറ്റാമിൻ ഡി, പ്രോട്ടീൻ എന്നിവ മാത്രമല്ല വിറ്റാമിൻ ബി 12, ഇരുമ്പ്, ബയോട്ടിൻ എന്നിവയും മുട്ടയിൽ നിന്ന് ലഭിക്കും. നഖങ്ങളുടെ ബലം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും. 

ഇലക്കറികൾ: ഇലക്കറികളിൽ കാൽസ്യവും ഇരുമ്പും ആന്റി ഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഇവ ധാരാളം പോഷകങ്ങൾ നൽകും. ചീര, ബ്രൊക്കോളി  എന്നിവ കഴിക്കുന്നത് നഖങ്ങൾ പൊട്ടുന്നത് തടയാൻ സഹായിക്കും. 

മീൻ: ഒമേഗ 3 ഫാറ്റി ആസിഡുകൾ, സൾഫർ, പ്രോട്ടീൻ എന്നിവയുടെ മികച്ച ശ്രോതസ്സാണ് മീൻ. നഖത്തിന്റെ മാത്രമല്ല മുടിയുടെ ആരോ​ഗ്യത്തിനും മീൻ കഴിക്കുന്നത് നല്ലതാണ്. 

നട്സ്: വിറ്റാമിനുകൾ, നാരുകൾ, ധാതുക്കൾ, സിങ്ക് എന്നിവ നട്ടസിൽ നിന്ന് ലഭിക്കും. ഇവ ആരോഗ്യമുള്ള നഖങ്ങൾക്കും ബലമുള്ള ബദാം, വാൽനട്ട് പോലുള്ള നട്സുകൾ അസ്ഥികൾക്കും പ്രധാനമാണ്. ഓക്‌സിഡേറ്റീവ് നാശത്തെ ചെറുക്കാനും ചർമ്മത്തിലെ കേടുപാടുകളിൽ സംരക്ഷിക്കാനും സഹായിക്കും. 

അവക്കാഡോ: നഖം, ചർമ്മം, മുടി എന്നിവയുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്ന കൊഴുപ്പുകളും പോഷകങ്ങളും ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് അവക്കാഡോ. വിറ്റാമിൻ സിയും അവക്കാഡോയിൽ വലിയ അളവിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് കൊളാജൻ ഉൽപാദനത്തെ സഹായിക്കുകയും ചർമ്മത്തെ യുവത്വത്തോടെ നിലനിർത്തുകയും ചെയ്യും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com