വേവിക്കരുതേ... ഗുണമെല്ലാം പോകും; ഈ അഞ്ച് ഭക്ഷണങ്ങള്‍ പാചകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കാം 

അമിതമായി വേവിക്കാന്‍ പാടില്ലാത്ത ചില ഭക്ഷ്യവസ്തുക്കളെ അറിയാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


പാചകം ഒരു കലയാണെന്ന് എല്ലാവരും പറയാറുണ്ട്, ഇക്കാര്യത്തില്‍സംശയമൊന്നും ഇല്ലെങ്കിലും പാചകത്തില്‍ അല്‍പം ശാസ്ത്രവും ഉണ്ടെന്നതാണ് വാസ്തവം. അടുക്കളയിലുള്ള ഏതൊരു ചേരുവയും, പച്ചക്കറി ആയാലും മസാലകളായാലും ചൂടാക്കുമ്പോള്‍ വ്യത്യസ്ത രീതിയിലാണ് പ്രതികരിക്കുക. ചിലത് നന്നായി ചൂടാക്കുമ്പോള്‍ വിഭവങ്ങളുടെ രുചി കൂട്ടുമെങ്കില്‍ മറ്റുചിലത് വിപരീതഫലമായിരിക്കും നല്‍കുക, ചിലതാകട്ടെ ഭക്ഷയോഗ്യമല്ലാതാകുകയും ചെയ്യും. അമിതമായി വേവിക്കാന്‍ പാടില്ലാത്ത ചില ഭക്ഷ്യവസ്തുക്കളെ അറിയാം. 

തേന്‍ - പലപ്പോഴും പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്ന ഒന്നാണ് തേന്‍. എന്നാല്‍, അതിനര്‍ത്ഥം പാചകം ചെയ്യുമ്പോഴേ ഉപയോഗിക്കണം എന്നല്ല. തേന്‍ ചൂടാക്കുന്നത് അതിന്റെ ഗുണമേന്മ നശിപ്പിക്കുകയും അവശ്യ എന്‍സൈമുകള്‍ കുറയ്ക്കുകയും ചെയ്യും. തേന്‍ ചൂടാക്കുകയോ പാചകം ചെയ്യുമ്പോള്‍ വിഭവത്തില്‍ ചേര്‍ക്കുകയോ ചെയ്യുമ്പോള്‍ വിഷാംശം രൂപപ്പെടുകയും ഇത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. 

ബ്രോക്കോളി - കറികളും മറ്റും തയ്യാറാക്കുമ്പോള്‍ ബ്രോക്കോളി ഉപയോഗിക്കാറുണ്ടെങ്കില്‍ ഇനി അത് ചെയ്യരുത്. വൈറ്റമിന്‍ സി, ഫോളേറ്റ് തുടങ്ങി വെള്ളത്തില്‍ ലയിക്കുന്ന വിറ്റാമിനുകള്‍ നഷ്ടപ്പെടുമെന്നതിനാല്‍ ബ്രോക്കോളി പച്ചയോടെ ഉപയോഗിക്കുന്നതാണ് നല്ലത്. ഇവ തിളപ്പിക്കുകയോ മൊക്രോവേവ് ചെയ്യുകയോ വറക്കുകയോ ചെയ്യുമ്പോള്‍ പച്ചക്കറികള്‍ക്ക് സ്വാഭാവിക പച്ച നിറം നല്‍കുന്ന ക്ലോറോഫില്‍ നഷ്ടപ്പെടുമെന്നും ചില പഠനങ്ങള്‍ കണ്ടെത്തി. 

ബദാം - ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ബദാം. പക്ഷെ ഒരിക്കലും ബദാം വറുത്ത് കഴിക്കരുതെന്നാണ് പോഷകാരോഗ്യ വിദഗ്ധര്‍ പറയുന്നത്. കാരണം, ഇത് ബദാമില്‍ ഉള്ള പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പിനെ നശിപ്പിക്കുമെന്നാണ് പറയുന്നത്. വെള്ളത്തില്‍ കുതിര്‍ത്ത് തൊലി കളഞ്ഞ് കഴിക്കുന്നതാണ് ബദാം കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ രീതി എന്നാണ് പോഷകാരോഗ്യ വിദഗ്ധര്‍ പറയുന്നത്. 

ക്യാപ്‌സിക്കം - ക്യാപ്‌സിക്കം റോസ്റ്റ് ചെയ്ത് ചേര്‍ക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. ഇത് കാഴ്ച്ചയില്‍ വിഭവങ്ങളെ കൂടുതല്‍ മനോഹരമാക്കാന്‍ സഹായിക്കുന്നതാണ്. പക്ഷെ വേവിക്കുമ്പോള്‍ ക്യാപ്‌സിക്കത്തിന്റെ പോഷകങ്ങള്‍ നഷ്ടപ്പെടുമെന്നതാണ് സത്യം. ഇവയില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ സി വെള്ളത്തില്‍ ലയിക്കുന്നതാണ് അതുകൊണ്ടുതന്നെ വേവിക്കുമ്പോള്‍ ഇത് നഷ്ടപ്പെടും. 

ബീറ്റ്‌റൂട്ട് - ബീറ്റ്‌റൂട്ട് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്നാണ് എല്ലാവരും കരുതുന്നത്, ഇത് തെറ്റൊന്നുമല്ല. പക്ഷെ, എങ്ങനെ കഴിക്കുന്നു എന്നുള്ളത് പ്രധാനമാണ്. ബീറ്റ്‌റീട്ടില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ സി, ഫോളേറ്റ് അടക്കമുള്ള പോഷകങ്ങള്‍ നല്ല തീയില്‍ വേവിക്കുമ്പോള്‍ നഷ്ടപ്പെടും. അതുകൊണ്ട് ബീറ്റ്‌റൂട്ടിന്റെ മുഴുവന്‍ ഗുണവും ലഭിക്കണമെങ്കില്‍ ഇത് പച്ചയ്ക്ക് കഴിക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com