വിശപ്പേ തോന്നില്ല, എപ്പോഴും വയര്‍ നിറഞ്ഞിരിക്കും; ശരീരഭാരം കുറയ്ക്കാന്‍ കഴിക്കാം ഇവ

കൂടുതല്‍ സമയം വയര്‍ നിറഞ്ഞതായി തോന്നാനും വിശപ്പിനെ പിടിച്ചുനിര്‍ത്താനും സഹായിക്കുന്നവ 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രീരഭാരം കുറയ്ക്കണം എന്നാഗ്രഹിക്കുന്നവര്‍ ഭക്ഷണം വെട്ടിക്കുറയ്ക്കുകയാണ് ആദ്യം ചെയ്യുന്നത്. പക്ഷെ ഭക്ഷണം കുറയ്ക്കുന്നത് ശരീരത്തിന് സ്വാഭാവികമായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ പോഷകങ്ങള്‍ നഷ്ടപ്പെടുത്തും. ഇത് വിശപ്പ് അനുഭവപ്പെടുമ്പോള്‍ ശരീരത്തെ പട്ടിണി കിടക്കാന്‍ നിര്‍ബന്ധിക്കുന്ന അവസ്ഥയാണ്. ഇത് കൂടുതല്‍ വിശപ്പ് തോന്നാനും അവസാനം ജങ്ക് ഭക്ഷണങ്ങളെ ആശ്രയിക്കാനും കാരണമാകും. ഒടുവില്‍ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമമൊക്കെ തകരും. എന്നാല്‍ ഇക്കാര്യത്തില്‍ വിജയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ദിവസവും കഴിക്കേണ്ട ചിലതുണ്ട്. കൂടുതല്‍ സമയം വയര്‍ നിറഞ്ഞതായി തോന്നാനും വിശപ്പിനെ പിടിച്ചുനിര്‍ത്താനും സഹായിക്കുന്നവയാണ് ഇത്. 

മുട്ട - പ്രഭാതഭക്ഷണത്തോടൊപ്പം എപ്പോഴും മുട്ട കഴിക്കുന്നത് നല്ലതാണ്. ഇത് ഉച്ചവരെയുള്ള വിശപ്പിനെ ഒരു പരിധിവരെ നിയന്ത്രിക്കും. മുട്ടയില്‍ ധാരാളം പ്രോട്ടീന്‍ ഉണ്ടെന്നതിനാലാണ് ദീര്‍ഘനേരം വിശപ്പ് നിയന്ത്രിക്കാന്‍ കഴിയുന്നത്. അതുപോലെതന്നെ, പ്രോട്ടീന്‍ ധാരാളമടങ്ങിയ  ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നവര്‍ പിന്നെ ദിവസം മുഴുവന്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറവായിരിക്കുമെന്ന് പഠനങ്ങളില്‍ പറയുന്നുണ്ട്. 

ആപ്പിള്‍ - ഭക്ഷണം കഴിക്കുന്നതിന് അര മണിക്കൂര്‍ മുമ്പ് ഒരു ആപ്പിള്‍ കഴിക്കുന്നത് നല്ലതാണ്. ആപ്പിളില്‍ ഉള്ള നാരുകളും ജലാംശവും വയറ് നിറയ്ക്കും. അതുവഴി പിന്നീട് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് സ്വാഭാവികമായി കുറയും. 

ഡാര്‍ക്ക് ചോക്ലേറ്റ് - മധുരം കഴിക്കണമെന്ന് തോന്നുമ്പോഴെല്ലാം ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതാണ് ഉചിതം. ഇത് മനസ്സിനും ശരീരത്തിനും നല്ലതാണെന്ന് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിനും ഡാര്‍ക്ക് ചോക്ലേറ്റ് നല്ലതാണ്. 

ഓട്ട്‌സ് - മറ്റ് ധാന്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഓട്ട്‌സില്‍ ഉയര്‍ന്ന അളവില്‍ നാരുകളും പ്രോട്ടീനും ഉള്ളതിനാല്‍ വയര്‍ നിറയ്ക്കുകയും ദീര്‍ഘനേരം വിശപ്പിനെ പിടിച്ചുനിര്‍ത്തുകയും ചെയ്യും. ഓട്ട്‌സില്‍ അടങ്ങിയിട്ടുള്ള ബീറ്റാ-ഗ്ലൂക്കന്‍ എന്ന പഞ്ചസാര ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും. 

അവക്കാഡോ - രാവിലെയോ ഉച്ചയ്‌ക്കോ ഭക്ഷണത്തോടൊപ്പം പകുതി അവക്കാഡോ എങ്കിലും കഴിച്ചാല്‍ പിന്നെ കൂറേ സമയത്തേക്ക് വിശപ്പേ അറിയില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com