കുട്ടികളിലെ മോശം ഭക്ഷണശീലം: പൊണ്ണത്തടി മാത്രമല്ല, ശ്വാസംമുട്ടൽ മുതൽ പകർച്ചവ്യാധികൾ വരെ 

മോശം ഭക്ഷണശീലം മൂലം പൊണ്ണത്തടി മാത്രമല്ല ശ്വാസംമുട്ടൽ, വിഷാദം തുടങ്ങിയ പ്രശ്നങ്ങളുമൊക്കെ കുട്ടികളെ അലട്ടുമെന്നാണ് ​ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചിട്ടയില്ലാത്തതും അനാരോഗ്യകരവുമായ ഭക്ഷണക്രമം പിന്തുടരുന്ന കുട്ടികൾക്ക് ഭാവിയിൽ പൊണ്ണത്തടിയുണ്ടാകാൻ സാധ്യത കൂടുതലാണെന്ന പല പഠനങ്ങളിലൂടെയും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മോശം ഭക്ഷണശീലം മൂലം പൊണ്ണത്തടി മാത്രമല്ല ശ്വാസംമുട്ടൽ, വിഷാദം തുടങ്ങിയ പ്രശ്നങ്ങളുമൊക്കെ കുട്ടികളെ അലട്ടുമെന്നാണ് ​ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ചൈനയിലെ ഏകദേശം 31 യൂണിവേഴ്‌സിറ്റികളിലുള്ള 12,000 മെഡിക്കൽ വിദ്യാർഥികളാണ് ഗവേഷണത്തിൽ പങ്കെടുത്തത്.

കോളജ് കാലഘട്ടം മുതലാണ് അനാരോ​ഗ്യകരമായ ഭക്ഷണശീലം രൂക്ഷമാകുന്നതെന്നും ഇത് വർഷങ്ങളോളം നിലനിൽക്കുമെന്നും ​ഗവേഷകർ പറയുന്നു. ഉയർന്ന കലോറിയും ഉയർന്ന അളവിൽ പഞ്ചസാരയും അടങ്ങിയ ഭക്ഷണമാണ് ഈ പ്രായക്കാർ കഴിക്കുന്നത്. പൊണ്ണത്തടി മാത്രമല്ല ഇവ മൂലം ഉണ്ടാകുന്നത്. ദീർഘകാലാടിസ്ഥാനത്തിനുള്ള രോഗങ്ങളും പകർച്ചവ്യാധികളും വരെ ഉണ്ടായേക്കാം എന്നാണ് ​ഗവേഷകരുടെ കണ്ടെത്തൽ. വിദ്യാർഥികൾക്ക് അനാരോ​ഗ്യകരമായ ഭക്ഷണരീതി എന്താണെന്ന് വ്യക്തമായി പഠിപ്പിച്ചുകൊടുക്കണമെന്നും ആരോ​ഗ്യകരമായ ഭക്ഷണം എല്ലാ വിദ്യാർഥികൾക്കും താങ്ങാവുന്ന നിരക്കിൽ കോളജുകളിലടക്കം ലഭ്യമാക്കണമെന്നും ​ഗവേഷകർ അഭിപ്രായപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com