14 ദിവസം പഞ്ചസാര കഴിക്കാതിരിക്കാമോ?; രണ്ടാഴ്ച കൊണ്ടുണ്ടാകുന്ന മാറ്റം അറിയാം  

14 ദിവസം പഞ്ചസാര ഒഴിവാക്കുമ്പോൾ ശരീരം രക്തത്തിലെ ഷു​ഗർ നില ഫലപ്രദമായി നിയന്ത്രിക്കാൻ തുടങ്ങുമെന്നതാണ് ആദ്യത്തെ ​ഗുണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഞ്ചസാര ഒഴിവാക്കണമെന്ന് കേൾക്കുമ്പോൾ തന്നെ നെറ്റിചുളിക്കുന്നവരാണ് പലരും. ഉറക്കമുണർന്നാൽ ആദ്യം തുടങ്ങുന്ന ചായ മുതൽ പഞ്ചസാരയുടെ ഉപയോ​ഗം തുടങ്ങുകയും ചെയ്യും. ഇതുമൂലം അമിതവണ്ണം മുതൽ ദന്തരോ​ഗങ്ങൾ വരെ നമ്മളെ കീഴടക്കുകയും ചെയ്യും. അതുകൊണ്ട് പഞ്ചസാര രണ്ടാഴ്ചത്തേക്ക് കുറച്ചാലുള്ള ​ഗുണങ്ങൾ ഒന്നറിഞ്ഞിരിക്കാം. 

ന്യൂട്രീഷണിസ്റ്റായ നമാമി അ​ഗർവാൾ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വിഡിയോയിലാണ് പഞ്ചസാര ഉപയോ​ഗം 14 ദിവസത്തേക്ക് കുറയ്ക്കുന്നതിന്റെ ​ഗുണങ്ങൾ പങ്കുവച്ചിരിക്കുന്നത്. നേരിട്ടുള്ള പഞ്ചസാരയുടെ ഉപയോ​ഗം ഒഴിവാക്കാനാണ് പറഞ്ഞിരിക്കുന്നത്. പഴങ്ങളും മറ്റും കഴിക്കുമ്പോൾ ലഭിക്കുന്ന ഷു​ഗർ ശരീരത്തിന് ആവശ്യമാണ്. ഇങ്ങനെ, 14 ദിവസം പഞ്ചസാര ഒഴിവാക്കുമ്പോൾ ശരീരം രക്തത്തിലെ ഷു​ഗർ നില ഫലപ്രദമായി നിയന്ത്രിക്കാൻ തുടങ്ങുമെന്നതാണ് ആദ്യത്തെ ​ഗുണം. ഇത് ശരീരത്തിലെ ഇൻഫ്ലമേഷൻ കുറയ്ക്കാനും കൂടുതൽ ഊർജ്ജം നേടാനും സഹായിക്കും. 

പഞ്ചസാര കുറയ്ക്കുന്നതിലൂടെ നിങ്ങളുടെ ചർമ്മത്തിലും വ്യത്യാസം കാണാം. ചർമ്മം തിളങ്ങുന്നതും ദഹനപ്രക്രിയ സു​ഗമമാകുന്നതും അറിയാൻ കഴിയുമെന്നാണ് നമാമി പറയുന്നത്. ശരീരഭാരം കുറയ്ക്കണമെന്ന് ആ​ഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച മാർ​ഗ്​ഗമാണെന്നും അവർ കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com