കുളിക്കുമ്പോൾ വൃത്തിയാക്കാൻ  മറന്നു പോകുന്ന മൂന്ന് ശരീര ഭാഗങ്ങൾ; ചർമ്മരോ​ഗങ്ങൾ പിന്നാലെ

ചെവി മടക്കിന്റെ പുറകു ഭാഗം, കാൽ വിരലുകൾ, പൊക്കിള്‍എന്നിവയാണ് ആ മൂന്ന് സ്ഥലങ്ങൾ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കുളിയുടെ പ്രധാന്യം മലയാളികൾക്ക് പറഞ്ഞു മനസിലാക്കേണ്ടതില്ല. ഒന്നു വിയർത്താൽ, പുറത്തു പോകണമെങ്കിൽ, എന്തിനേറെ പറയുന്നു മനസിനൊരു ഭാരം തോന്നിയാൽ പോലും ഒരു കുളി പാസാക്കിയാൽ എല്ലാം റെഡിയാകും. 
കുളിക്കാൻ പോകുന്നു എന്ന് പറയുമ്പോൾ, കാക്കക്കുളി കുളിച്ചിട്ട് വരരുത് എന്ന് പറയുന്നത് കേട്ടിട്ടില്ല? വെറുതെ വെള്ളം ഒഴിച്ച് സോപ്പ് തേച്ച് മിനിറ്റുകൾക്കൊണ്ട് കുളിച്ചിറങ്ങുന്നതിനെ നാടൻ ഭാഷയിൽ പറയുന്നതാണ് 'കാക്കക്കുളി'. 

തിരക്കുകൾ കാരണം പലരും ഇത്തരത്തിൽ കാക്കക്കുളി കുളിച്ചിറങ്ങുകയാണ് പതിവ്. എന്നാൽ കുളിക്കുമ്പോൾ നിർബന്ധമായും വൃത്തിയാക്കാൻ ശ്രദ്ധിക്കേണ്ട മൂന്ന് ശരീര ഭാ​ഗങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.  

ചെവി മടക്കിന്റെ പുറകു ഭാഗം, കാൽ വിരലുകൾ, പൊക്കിള്‍ എന്നിവയാണ് ആ മൂന്ന് സ്ഥലങ്ങൾ. എത്ര സമയമെടുത്ത് വൃത്തിയായി കുളിച്ചാലും ഈ മൂന്ന് സ്ഥലങ്ങളും കഴുകാൻ വിട്ടുപോകുന്നത് പതിവാണ്. എന്നാൽ കുളിക്കുമ്പോൾ ഈ മൂന്ന് സ്ഥലങ്ങൾ കഴുകാൻ മറന്നാൽ അത് നമ്മുടെ ആരോ​ഗ്യത്തെ കാര്യമായി ബാധിക്കുമെന്നാണ് അമേരിക്കയിലെ ജോർജ് വാഷിങ്ടൺ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ പറയുന്നത്.

ശുചിത്വവും ആരോഗ്യവും ഒരു നാണയത്തിന്റെ ഇരുപുറങ്ങളാണ്. ശുചിത്വം കുറഞ്ഞാൽ ആരോഗ്യത്തെയും അത്  ബാധിക്കും. കുളിക്കുമ്പോൾ ചെവിയുടെ പുറവും കാൽ വിരലുകളും പൊക്കിളും കഴുകുന്നത് ഒഴിവാക്കിയാൽ അവിടെ അഴുക്ക് അടിഞ്ഞിരിക്കാനും അണുബാധ ഉണ്ടാകാനും സാധ്യതയുണ്ട്. മറ്റ് ശരീരഭാഗങ്ങളെ അപേക്ഷിച്ച് ഈർപ്പവും എണ്ണമയവും കൂടുതലും ഇവിടങ്ങളിൽ തങ്ങിനിൽക്കും. ഈ ഭാ​ഗങ്ങൾ നന്നായി വൃത്തിയാക്കിയില്ലെങ്കിൽ സൂഷ്മാണുക്കൾ ഉണ്ടാവാനും ഇത് എക്‌സിമ അല്ലെങ്കിൽ മുഖക്കുരു പോലുള്ള ചർമ്മ രോഗങ്ങളിലേക്കും നയിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com